ദേശിയ എഞ്ചിനീയേഴ്‌സ് ഡേ ആയി ആഘോഷിക്കുന്ന ഇന്ന് ഭാരത് രത്‌ന ജേതാവായ ഇന്ത്യൻ എഞ്ചിനീയർ എം വിശ്വവേശ്വരായയെ ഗൂഗിൾ ഡൂഡിൽ ആദരിച്ചു. ഇന്ന് അദ്ദേഹത്തിന്റെ 157 ആം പിറന്നാൽ ആണ്. എഞ്ചിനിയറിങ് ലോകത്ത് അദ്ദേഹം നൽകിയ സംഭവനകൾക്ക് വേണ്ടിയാണു അദ്ദേഹത്തിന്റെ പിറന്നാൾ എഞ്ചിനീയേഴ്‌സ് ഡേ ആയി ആചരിക്കുന്നത്.
1861 സെപ്റ്റംബർ 15 നു കർണാടകത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച വിശ്വവേശ്വരായ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും കലയിൽ ബിരുദം നേടി. പിന്നീട് അദ്ദേഹം പൂനെയിലെ കോളേജ് ഓഫ് സയൻസസിൽ സിവിൽ എഞ്ചിനിയറിങ് പൂർത്തിയാക്കി. പുണെയിലെ റിസർവോയറിൽ ജലവിതരണ സംവിധാനങ്ങളുള്ള ഒരു ജലസേചന സംവിധാനത്തിന് പേറ്റന്റ് നൽകാനും റിസർവോയറിലെ ജലവിതരണ സംവിധാനത്തെ ഉയർന്ന നിലയിലേക്ക് കൊണ്ടു വരാനും അദ്ദേഹം സഹായിച്ചു.
1955 ൽ ഭാരത രത്ന ലഭിച്ചു.ഭാരതീയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസിൽ ഫെലോഷിപ്പ് ലഭിച്ചതിനുശേഷം ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എഞ്ചിനിയേഴ്സിൽ അംഗമായി.
എഞ്ചിനീയറിംഗിലെ സംഭാവനകളിൽ മാത്രമല്ല ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണത്തിന്റെ മുൻഗാമിയെന്നും” എന്നും അദ്ദേഹം അറിയപ്പെടുന്നു.
ലോകത്തിനു വിനയപൂർവ്വമായ സംഭാവനകൾ നൽകിയ അദ്ദേഹം 1962 ൽ നമ്മളെയെല്ലാം വിട്ടു പിരിഞ്ഞു.
Discussion about this post