ഇന്ത്യൻ ട്രെയിനുകളിൽ നമ്മുക്ക് ലഭിക്കാത്ത ഒന്നാണ് ആഡംബരം. നിങ്ങൾ ഫസ്റ്റ് ക്ലാസിലല്ല യാത്ര ചെയ്യുന്നില്ലെങ്കിൽ ആളുകൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ബോഗികൾ കാണേണ്ടി വരും. പക്ഷെ 5 സ്റ്റാർ സൗകര്യം അടക്കമുള്ള ലഭിക്കുന്ന ആഡംബര ട്രെയിനുകളും നമ്മുടെ രാജ്യത്ത് ഇപ്പോൾ ലഭ്യമാണ്.
അവർക്ക് വിശിഷ്ടമായ മുറികളുണ്ട് , സുഖപ്രദമായ സ്പാകൾ, ചിലപ്പോൾ ജിം പോലും ലഭ്യമാണ്. ഇന്ത്യയിൽ ലഭ്യമായ ആഡംബര ട്രൈനുകളെ കുറിച്ച് അറിയാം.
ഡെക്കാൻ ഒഡിസി
പശ്ചിമഘട്ട മലനിരകളിലൂടെ ഒഴുകുന്ന ഈ ട്രെയിൻ മഹാരാഷ്ട്രയുടെയും മറ്റ് കൊങ്കൺ പ്രദേശങ്ങളുടെയും ഭാഗങ്ങളും ഡെക്കാൺ പീഠഭൂമിയിലെ കാഴ്ചകളും നമ്മുക്ക് കാട്ടിതരുന്നു. രണ്ട് റെസ്റ്റോറന്റുകൾ, ഒരു ബാർ, ഒരു , ബിസിനസ് കേന്ദ്രം എന്നിവയും ഈ ട്രെയിനിൽ നമ്മുക്ക് ലഭിക്കും. ലൈബ്രറി, മിനി ജിം, പാർലർ എന്നിവയും ഇവിടെയുണ്ട്.
ഈ 7 രാത്രികൾ / 8 പകലുകൾ നീണ്ടുനിൽക്കുന്ന യാത്ര മഹാരാഷ്ട്രയിലെ പ്രധാന ഭാഗങ്ങളെ കവർ ചെയ്യുന്നു, ഒപ്പം ഒരു ഡീലക്സ് കാബിനു വേണ്ടി 4.3 ലക്ഷവുംപ്രെസിഡെൻഷ്യൽ കാബിന് 9.25 ലക്ഷം രൂപയും നൽകേണ്ടി വരും.
മഹാരാജാസ് എക്സ്പ്രസ്
ലോകത്തിലെ ഏറ്റവും ചെലവേറിയ ട്രെയിനുകളിൽ ഒന്നായ മഹാരാജാസ് എക്സ്പ്രസ് ലോകത്തിലെ ഏറ്റവും വലിയ ലക്ഷ്വറി ട്രെയിനആയി അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ടെലിവിഷൻ, വൈഫൈ, ബാത്ത്റൂം, ഡൈനിങ് കാറുകൾ, ബാർ, ലോഞ്ച്, സോവനീർ ഷോപ്പ് തുടങ്ങിയ സൗകര്യങ്ങൾ ഈ ട്രെയിനിൽ യാത്രക്കാർക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.
നോർത്ത് വെസ്റ്റ്, സെൻട്രൽ ഇന്ത്യ ഉൾപ്പെടെ 12 സ്ഥലങ്ങളിളുടെ യാത്ര ചെയ്യുന്ന ഈ ട്രെയിനിൽ നിങ്ങൾ ഏഴ് ദിവസത്തെ യാത്രക്കായി 15 ലക്ഷം രൂപ വരെ ചെലവാക്കേണ്ടി വരും.
ഗോൾഡൻ ചാരിയോട്ട്
രണ്ട് റെസ്റ്റോറന്റുകൾ, ഒരു ലോഞ്ച ബാർ, കോൺഫറൻസ്, ജിം, സ്പാ സൗകര്യങ്ങൾ, ഇൻറർനെറ്റ് കണക്ടിവിറ്റി, സാറ്റലൈറ്റ് ആന്റിന എന്നിവ ഉള്ളത് കൊണ്ട് ലൈവ് ടെലിവിഷൻ സേവനം എന്നിവ ലഭിക്കുന്നു. കർണാടക, ഗോവ, കേരളം, തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ പ്രധാന ടൂറിസ്റ്റ്കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന ട്രെയിൻ സ്വർണ നിറത്തിൽ ഒരുക്കിയ കമ്പാർട്ട്മെന്റും യാത്രക്കാർക്കായി നൽകുന്നു.
ഈ ട്രെയിനിനുള്ള ഒരു മുറിക്ക് ഏഴ് ദിവസതെക്ക് 16 ലക്ഷം രൂപ നൽകേണ്ടി വരും.
റോയൽ രാജസ്ഥാൻ ഓൺ വീൽസ്
പേര് സൂചിപ്പിക്കുംപോലെ ഈ ട്രെയിൻ രാജകീയമാണ്. ഇതിന് മുകളിൽ പറഞ്ഞ എല്ലാ ആഢംബര ട്രെയിനുകളുടെ സവിശേഷതകൾ ഇതിലും ഉണ്ട്. ബിയർ മഗ്ഗ്, ഇലോസസ് ലെതർ ആഭരണങ്ങൾ, ക്രെറ്റ് സെറ്റ്, തുകൽ ഫോട്ടോ ഫ്രെയിം തുടങ്ങിയ വിവിധ ഉപകരണങ്ങളും കോച്ചിൽ ലഭിക്കും.
രാജസ്ഥാനിലൂടെ യാത്ര ചെയ്യുന്ന ഈ ട്രെയിനിൽ യാത്രക്കാർക്ക് ഒരു വാരം 7.5 ലക്ഷമാണ് നൽകേണ്ടത്.
Discussion about this post