മണവാളനെയും രമണനെയും പോലെ ട്രോളന്മാരുടെ കണ്‍കണ്ട ദൈവമാണ് ദാമു. ദാമുവിന്റെ ട്രോളുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരമാണുളളത്. അത്തരത്തില്‍ ദാമുവിന്റെ ഒരു കിടിലന്‍ ട്രോള്‍ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. വെറും ദാമുവല്ല ലൂസിഫര്‍ ദാമുവാണിപ്പോള്‍ താരം.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലാണ് ദാമുവിന്റെ എന്‍ട്രി. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തിലെ സംഭാഷണങ്ങളും ഫൈറ്റുമെല്ലാം ഉള്‍പ്പെടുത്തി പുറത്തിറക്കിയിരിക്കുന്ന ലൂസിഫര്‍ ദാമു ട്രോള്‍ വീഡിയോ സുരാജ് തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ലൂസിഫറില്‍ എത്തുമ്പോള്‍ ദശമൂലം ദാമു, ദാമു നെടുമ്പള്ളിയായി മാറുന്നുണ്ട്. ക്രിയേറ്റിവിറ്റി എന്ന അടിക്കുറിപ്പോടെ സുരാജ് തന്നെ ഈ ട്രോള്‍ പങ്കുവെച്ചിരുന്നു.
Discussion about this post