ക്വീൻസ്ലാൻഡിലേക്ക് തന്റെ പങ്കാളിക്കൊപ്പം ബോട്ടിൽ പോകുന്ന വഴിക്കാണ് ഒരു യുവതിക്ക് കുപ്പിക്ക് ഉള്ളിൽ ഒഴുകി വന്ന ചൈനീസ് ഭാഷയിൽ ഉള്ള പ്രേമലേഖനം ലഭിച്ചത്. കത്തിന്റെ എഴുത്തുകാരൻ ഒരു ചൈനീസ് നാവികനാണ്, പക്ഷെ ആ പ്രണയകഥയുടെ അവസാനം സന്തോഷകരം ആയിരുന്നില്ല.
കേറ്റ് ചാലഞ്ചർ എന്ന യുവതിക്കും അവാരുടെ പങ്കാളിക്കും ഡാനിയലിനും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിൽ ആണ് ആ കുപ്പി ലഭിച്ചത്. പ്രാദേശിക ടൂറിസ്റ്റ് കമ്പനി ഉടമയായ ഡാനിയേൽ ഉള്ളടക്കത്തെക്കുറിച്ച് അറിയാനുള്ള കൗതുകത്തിൽ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ കത്ത് പോസ്റ്റ് ചെയ്ത് പരിഭാഷ നടത്തി തരാൻ അപേക്ഷിച്ചു.
പോസ്റ്റ് വൈറൽ ആകാൻ അധികം സമയം എടുത്തില്ല. പരിഭാഷ ചെയ്യാൻ സന്നദ്ധത അറിയിച്ച് ഒരുപാട് പേർ രംഗത്തും എത്തി. ഈ കത്ത് ഒരു ചൈനീസ് നാവികൻ തന്റെ ഭാവി വധുവിന് എഴുതിയത് ആണ്. എൻഗേജ്മെൻറ്റ് കഴിഞ്ഞ ഉടനെ അവളെ വിട്ടു വന്നതിൽ അയാൾ അതിൽ ഖേദം പ്രകടിപ്പിക്കുന്നു.
https://www.facebook.com/WhitehavenXpress1/posts/2100494649984479
“ഞാൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു നാവികനാണ്. ഞാൻ എന്റെ ഭാവി വധുവിന്റെ വല്ലാതെ മിസ് ചെയ്യുന്നു. എൻഗേജ്മെൻറ്റ് കഴിഞ്ഞ ഉടനെ അവളെ വിട്ടു പോയതിൽ എന്റെ ഹൃദയം ഇപ്പോൾ വല്ലാതെ വേദനിക്കുന്നു. എന്റെ മനസിൽ ഉള്ള വാക്കുകൾ എഴുതുകയും അതൊരു കുപ്പിയിലാക്കി ഒഴുകുകയും ചെയ്യുക എന്ന ഒരു വഴി മാത്രമേ എന്റെ മുന്നിൽ ഉള്ളു. എന്റെ ആഗ്രഹം സുരക്ഷിതമായി വീട്ടിലെത്തുക, ഒരുപാട് കാലം എന്റെ പ്രിയപെട്ടവൾക്കൊപ്പം ജീവിക്കുക എന്നതാണ്. ഞാൻ ഈ അയക്കുന്ന കത്ത് ഒരു ആരും കണ്ടെത്തും എന്നും വായിക്കും എന്നും കരുതുന്നില്ല. പക്ഷെ എനിക്കിപ്പോൾ ഇത് അയക്കുക എന്നത് മാത്രമേ നിവർത്തിയുള്ളു. ” ഇതാണ് അദ്ദേഹം ആ കത്തിൽ എഴുതിയിരിക്കുന്നത്.
https://www.facebook.com/WhitehavenXpress1/posts/2101720273195250
പോസ്റ്റ് വൈറൽ ആയതിനു പിന്നാലെ നാവികന്റെ സുഹൃത്ത് ഇവരെ വിളിച്ചിരുന്നു. നാവികന്റെ നിർദേശപ്രകാരം ആണ് അയാൾ വിളിച്ചത്. അയാൾ പറയുന്നത് അനുസരിച്ച് ഇപ്പോൾ ആ സ്ത്രീ നാവികനൊപ്പം ഇല്ല. അവർക്ക് മറ്റൊരു കുടുംബം ഉണ്ട്. ഇത് അവർ അറിഞ്ഞാൽ അത് അവരുടെ കുടുംബ ജീവിതത്തെ ബാധിക്കും എന്നാണ്.
Discussion about this post