നമ്മുക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ പല രീതിയിൽ നമ്മൾ പ്രകടിപ്പിക്കാനായി പെരുമാറും. സോഷ്യൽ മീഡിയ തരംഗമാകുന്നു ഈ കാലത്ത് പലപ്പോഴും വിചിത്രമായി നമ്മൾ പെരുമാറുന്നു. നമ്മുക്ക് ഇഷ്ടം തോന്നിയ ഒരാളെ കണ്ടാൽ നമ്മൾ ആദ്യം എന്തായിരിക്കും ചെയ്യുന്നത്? നമ്മൾ നമ്മുടെ ഫോൺ പുറത്തെടുക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. പക്ഷെ എന്തിന്? അതിനു ഉത്തരം തരുന്ന ചില കാര്യങ്ങൾ നമ്മുക്ക് നോക്കാം.
നിങ്ങൾ അവരുടെ സോഷ്യൽ മീഡിയ ചികഞ്ഞു നോക്കും. അവിടെ നമ്മൾ നമ്മുടെ ആദ്യ സംഭാഷണത്തിനായി തയ്യാറാവുകയാണ്
നിങ്ങളും അവരുമായുള്ള സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകൾ നിങ്ങളുടെ നല്ല സുഹൃത്തുമായി പങ്കിടും.
അവരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമ്പോൾ നിങ്ങൾ ഉദ്വെഗഭരിതരാവും
ഇഷ്ടമല്ലെങ്കിൽപ്പോലും അവരുടെ പോസ്റ്റുകൾ നിങ്ങൾ ലൈക്ക് ചെയ്യും
ചെറിയ രീതിയിൽ ലൈംഗികത നിറഞ്ഞ മീമുകൾ നിങ്ങൾ പങ്ക് വയ്ക്കും
അവർ അടുത്തുള്ളപ്പോൾ ലവ് എന്ന വാക്ക് പരമാവധി ഒഴിവാക്കും
അവരുടെ മനസ്സിൽ നിങ്ങൾക്ക് സ്ഥാനം ഇല്ല എന്ന് കരുതി നിങ്ങളുടെ സ്നേഹം അവരെ അറിയിക്കാൻ കഴിയാതെ നിങ്ങൾ വിഷമിക്കും
നല്ല തമാശകൾ അല്ലെന്നു അറിഞ്ഞിട്ടു പോലും അവർ പറയുന്ന കാര്യങ്ങൾക്ക് നിങ്ങൾ പൊട്ടിച്ചിരിക്കും
അവരുടെ മുൻ കാമുകിയെ കുറിച്ച് പറയുമ്പോൾ നിങ്ങൾ അവരെ കളിയാക്കും.
അവർ പറയുന്ന എല്ലാം നിങ്ങൾക്ക് മനസിലായില്ലെങ്കിൽ പോലും അവർ സോഷ്യൽ മീഡിയയിൽ ഇടുന്ന എല്ലാ പോസ്റ്റുകളും നിങ്ങൾ ഫോളോ ചെയ്യും
ഈ കാര്യങ്ങൾ എല്ലാം ചെയ്യുന്നത് ഇഷ്ടം ഉള്ളത് കൊണ്ട് ആണെന്ന കാര്യം നിങ്ങൾ നിങ്ങളോട് തന്നെ നിരാകരിക്കും
Discussion about this post