ജോലി സ്ഥലങ്ങളിൽ മോശമായ ദിവസങ്ങൾ ഉണ്ട്. ചിലപ്പോൾ ചില സംഭവങ്ങൾ കാരണം ഇനി ഈ ജോലിക്ക് പോയിട്ടേ കാര്യമില്ല എന്ന് തോന്നുന്ന ദിവസങ്ങൾ ഉണ്ട്. അതുപോലെ ഒരു ദിവസം ആണ് ട്രക്ക് ഡ്രൈവറിന്റേത്. ആഡംബര കാറുകൾ കൊണ്ട് പോകുന്ന ഒരു ട്രക്കിന്റെ ഡ്രൈവർ ആണ് അദ്ദേഹം. വില കൂടിയ കാറുകളുമായി ഒരു ചെറിയ പാലത്തിന് അടിയിലൂടെ പോകുമ്പോൾ ആയിരുന്നു മുകളിൽ ഇരുന്ന കാറുകൾ തകർന്നു തരിപ്പണം ആയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
Up near Perth railway station… the new convertible range rover on show…. pic.twitter.com/uw8z2rt1kC
— Geordie Gixxer 🏴 (@geordiegixxer) October 24, 2018
ബ്രിഡ്ജിൽ ഇടിച്ചത് കാരണം തകർന്ന കാറുകളുടെ ഫോട്ടോ ഒരു ദൃക്‌സാക്ഷി ആണ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്. ഇപ്പോൾ അതിനെ കുറിച്ച് എല്ലാവരും തമാശകൾ പറയുകയാണ്. ലോറി 7 ആഡംബര കാറുകളുമായി ആണ് വന്നത്. 80,000 പൗണ്ട് വീതം വിലയുള്ള കാറുകൾ ആണ് ഇത്. പൊട്ടിയ കഷണങ്ങളും മറ്റും പോലീസ് എടുത്ത് മാറ്റുമ്പോൾ അത്ര സന്തോഷത്തിൽ അല്ലാതെ ഡ്രൈവർ അവിടെ നിൽപ്പുണ്ടായിരുന്നു.
https://twitter.com/Sarafino1/status/1055005591784042496
ആർക്കും തന്നെ അപകടത്തിൽ പരിക്ക് ഏറ്റിട്ടില്ല. ഇടിച്ച പാലം സഞ്ചാരയോഗ്യം ആണെന്നും അതിനു യാതൊരു കുഴപ്പവുമില്ല എന്നും അധികൃതർ അറിയിച്ചു.
Think you’re having a bad day? Think of this poor bloke in Perth this morning…. #badday #illdefinatelyfitunderthatbridge #afewlesslandroverdrivers #perthnews #perthandkinross @giraffeinperth pic.twitter.com/IcQCQ5MC0I
— Gareth Ruddock (@GarethRuddock1) October 24, 2018
Discussion about this post