തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ എല്ലാവരും ആകാംഷയിലായിരുന്നു. ആര് ജയിക്കുമെന്നും ആര് അധികാരത്തില്‍ വരും എന്നുള്ള ചോദ്യങ്ങളായിരുന്നു എവിടെയും ഉയര്‍ന്നത്. എന്നാല്‍ ഈ ചോദ്യം ചെറിയ കുട്ടികളോട് ചോദിച്ചാല്‍ ചോദിച്ചാല്‍ എന്താവും ഉത്തരം. ഈ വീഡിയോ അതിനൊരു ഉത്തരം നല്‍കും.
തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പറയുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഫലംപ്രഖ്യാപനത്തിന് തലേ ദിവസം ചിത്രീകരിച്ച ഒരു വീഡിയോയാണ് ഇത്. സിനിമാതാരം ജയസൂര്യയും ഒരു കൊച്ചു പെണ്‍കുട്ടിയുമാണ് ദൃശ്യങ്ങളിലുള്ളത്. ആരാണ് വിജയിക്കുകയെന്ന താരത്തിന്റെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് പെണ്‍കുട്ടി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പറയാന്‍ എനിക്ക് പ്രായമായില്ലെന്നും നാളെ പ്രായമായ ശേഷം മറുപടി പറയാമെന്നുമാണ് ഈ കൊച്ചു മിടുക്കിയുടെ നിഷ്കളങ്കമായ മറുപടി.
Discussion about this post