വേ ദിയില്‍ രഘുപതി രാഘവ എന്ന ഗാനം അലയടിക്കുമ്പോള്‍ ഗാന്ധിയായും നെഹ്റുവായും വേഷമിട്ട രണ്ട് കുട്ടികള്‍. അതില്‍ ബാപ്പുവായി വേഷമിട്ട ഒരു കുഞ്ഞികുട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ഗാന്ധിയുടെ വേഷത്തില്‍ വടിയൊക്കെ പിടിച്ച് നില്‍ക്കുന്ന കുഞ്ഞിക്കുട്ടി പെട്ടെന്നാണ് വേദിയില്‍ തന്‍റെ അമ്മ ഇരിക്കുന്നത് കാണുന്നത്. പിന്നെ വേഷം കെട്ടി വേദിയില്‍ നാടകം കളിക്കുവാണെ ന്നോ ഫാന്‍സി ഡ്രസ് നടത്തുവാണെന്നോ കുട്ടി വിചാരിച്ചില്ല. കെെയ്യിലിരുന്ന വടി അമ്മയ്ക്ക് നേരെ ചൂണ്ടി ദേ അമ്മ എന്ന് കുഞ്ഞ് ഒരു ചെറു പുഞ്ചിരിയോടെ പറയുകയും ഒപ്പം കെെയ്യിലിരുന്ന വടി കളഞ്ഞിട്ട് അമ്മയുടെ അടുത്തേക്ക് ഓടാന്‍ തയ്യാറെടുക്കുന്ന വീഡിയോ കാണുന്ന ഏവരുടേയും മുഖത്ത് ഒരു ചെറു ചിരി പടര്‍ത്തുമെന്നതില്‍ സംശയമില്ല.
https://www.facebook.com/varietymedia.in/videos/666383387109595/
Discussion about this post