വീട്ടിലെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റു ചവറുകളും വഴിയരികിൽ കൊണ്ട് കളയുന്നത് ചിലരുടെ സ്ഥിരം ഏർപ്പാട് ആണ്. അങ്ങനെ ഉള്ളവരെ പലപ്പോഴും സിസിടിവി ക്യാമെറയും മറ്റും കാണിച്ചു തന്നിട്ടുമുണ്ട്. ഇടക്ക് പുറത്തേക്ക് ചവർ വലിച്ചെറിഞ്ഞ ആളിനെ നടി അനുഷ്‌ക്ക ശർമ്മ തടഞ്ഞു നിർത്തി ഉപദേശിച്ചതും നമ്മൾ കണ്ടിരുന്നു. ഇപ്പോൾ വൈറൽ ആകുന്ന വീഡിയോയിൽ ഒരു പെൺകുട്ടി ചവർ വലിച്ചെറിഞ്ഞ സ്‌ത്രീയെ ഒരു പാഠം പഠിപ്പിക്കുന്നത് കാണാൻ കഴിയും.
ചൈനയിൽ ആണ് സംഭവം. കാർ ട്രാഫിക്കിൽ നിർത്തി ഇട്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കാറിന്റെ ഗ്ലാസ് താഴുകയും ചവർ നിറഞ്ഞ പൊതി പുറത്തേക്ക് വരുകയും ചെയ്തു. ഇതുകണ്ട് ബൈക്കിൽ വന്ന ഒരു യുവതി ആണ് ചവർ വലിച്ചെറിഞ്ഞവരെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചത്. അവർ വലിച്ചെറിഞ്ഞ ചവർ അവർക്കു തന്നെ തിരിച്ചു നൽകുകയാണ് ബൈക്ക് യാത്രിക ചെയ്തത്.
https://twitter.com/CGTNOfficial/status/1043741754959097857
ഇത് ചെയ്തതിനു ശേഷം അവർ വണ്ടി വിട്ടു പോവുകയും ചെയ്തു. ചവർ പുറത്തേക്ക് എറിഞ്ഞ സ്‌ത്രീ പുറത്തിറങ്ങി എന്തൊക്കെയോ പറയുന്നതും വൈറൽ ആയ വിഡിയോയിൽ കാണാൻ സാധിക്കും.
Discussion about this post