മാതൃത്വം ആണ് ലോകത്ത് ലഭിക്കുന്ന ഏറ്റവും വലിയ വികാരങ്ങളിൽ ഒന്ന്. ഒരു കുഞ്ഞിനെ നോക്കി വളർത്തുക എന്നത് ഒരു സ്വർഗീയ അനുഭവുമാണ്. ഇപ്പോൾ താൻ അങ്ങനെ ഒരു സന്ദർഭത്തിലൂടെ ആണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് ഇന്ത്യൻ കനേഡിയൻ-നടിയായ ലിസ റേ. വാടക ഗർഭധാരണത്തിലുടെ ആണ് ലിസക്ക് കുഞ്ഞുങ്ങൾ ലഭിച്ചത്.
“എന്റെ ജീവിതം ഒരുപാട് സാഹസിക സന്ദർഭങ്ങളിലൂടെ കടന്നു പോയ ഒന്നാണ് , പക്ഷെ ഇപ്പോൾ ഞാൻ പുതിയ ഒരാളായി മാറിയെന്ന തോന്നൽ ആണ്. കുഞ്ഞുങ്ങൾ വന്നതോടെ എന്റെ ജീവിതം മാറി മറിഞ്ഞു.” ലിസ പറയുന്നു.
ബ്ലഡ് കാൻസർ തരണം ചെയ്ത നടിയാണ് ലിസ. അതുകൊണ്ട് തന്നെ ഒരുപാട് മരുന്നുകൾ കഴിക്കുന്നത് കൊണ്ട് ഗർഭം ധരിക്കുക എന്ന കാര്യം അസാധ്യം ആയിരുന്നു. അങ്ങനെ അവർ വാടക ഗർഭധാരണം എന്ന ആശയത്തെ പറ്റി ചിന്തിച്ചത്. പക്ഷെ ആ സമയത്ത് തന്നെ ഇന്ത്യയിൽ ആ ഏർപ്പാട് നിരോധിക്കുകയും ചെയ്തു. താൻ ആകെ തളർന്നു പോയെങ്കിലും ഒരു ക്യാൻസറിനെ അതിജീവിച്ച തനിക്ക് ഇതിനും കഴിയുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു.
അവസാനം ജോർജിയയിൽ ആണ് ഇങ്ങനെ ഉള്ള ഗർഭധാരണം നിയമവിധേയം ആണെന്ന് മനസിലാക്കിയത്. അങ്ങനെ അവിടെ നിന്നാണ് ലിസക്ക് രണ്ട് ഇരട്ട കുഞ്ഞുങ്ങളെ ലഭിച്ചത്. തനിക്ക് പണ്ട് കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിനോട് താല്പര്യം ഇല്ലായിരുന്നു എന്നും തന്റെ പ്രിയതമനെ വിവാഹം കഴിച്ചതിനു ശേഷം ആണ് കുഞ്ഞുങ്ങൾ വേണം എന്ന് തോന്നിയതെന്നും അവർ പറയുന്നു.
Discussion about this post