തമിഴ്നാട്ടിൽ നിന്നുള്ള സുരേഷിന് അപൂർവമായ ഒരു രോഗമുണ്ടായിരുന്നു. അയാളുടെ മുഖം സിംഹത്തിന്റെ മുഖം പോലെ ആയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിന് 18 വയസുള്ളപ്പോൾ ആണ് ലയൺ ഫേസ് സിൻഡ്രോം അദ്ദേഹത്തിന് പിടിപെട്ടത്. എന്നാൽ ഇപ്പോൾ ഒരു പ്ലാസ്റ്റിക് സർജൻ അയാളുടെ മുഖം പുനർനിർമ്മിച്ച ശേഷം ഒരു പുത്തൻ ജീവിതം ലഭിച്ചിരിക്കുകയാണ്.
സുരേഷിന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച പ്രവർത്തനം ഇപ്പോൾ മെഡിക്കൽ വിദഗ്ദ്ധരുടെയും പ്ലാസ്റ്റിക് സർജന്മാരുമാരുടെയും ഇടയിൽ വൻ ചർച്ചയാണ്. സുരേഷിന്റെ അസുഖം അയാളുടെ മുഖത്ത് അസാധാരണ വലിപ്പമുണ്ടാക്കി. അത്തരമൊരു സിൻഡ്രോം ഇന്ദ്രിയങ്ങൾക്ക് കേടും അവസാനം മരണത്തിലേക്കും നയിക്കുമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഇരുപതു വർഷക്കാലം അദ്ദേഹം ഈ അസുഖവുമായി ജീവിക്കുകയായിരുന്നു.
സുരേഷിനെ സുഖപ്പെടുത്താനുള്ള ചുമതല ഡോ. സുനിൽ റിച്ചാർഡ്സൺ ഏറ്റെടുത്തു. ഇപ്പോൾ, വിജയകരമായ ഒരു ഓപ്പറേഷൻ കഴിഞ്ഞ്, 41 വയസ്സുകാരൻ ഏതാണ്ട് തിരിച്ചറിയാനാവാത്ത രീതിയിൽ മാറി കഴിഞ്ഞു. “ഈ രോഗി ചികിത്സ തേടി വിവിധ നഗരങ്ങളിൽ ഒരു ഡസനോളം ശസ്ത്രക്രിയ വിദഗ്‌ധരെ കണ്ടെങ്കിലും എല്ലാവരും അവരെ ഒഴിവാക്കി.” ഡോ. സുനിൽ റിച്ചാർഡ്സൺ പറഞ്ഞു.
Discussion about this post