തീയേറ്ററുകളിൽ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന തീവണ്ടി എന്ന ചിത്രത്തിന് ശേഷം സംയുക്ത മേനോൻ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമായ ലില്ലിയുടെ ട്രൈലെർ പുറത്തിറങ്ങി. മലയാളത്തിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ഇ 4 എന്റർടൈൻമെന്റ് പരീക്ഷണ ചിത്രങ്ങൾക്ക് വേണ്ടി ഒരുക്കിയ ഇ ൪ എക്സ്പിരിമെന്റസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
നവാഗതനായ കണ്ണൻ നായർ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തും. ഒരു ത്രില്ലെർ ചിത്രമാണ് ലില്ലി. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
Discussion about this post