ഗാസയിൽ പലസ്തിൻറെ കോടി ആഞ്ഞു വീശി കയ്യിൽ ഒരു സ്ലിങ്ഷോട്ടും കറക്കി ഷർട്ട് ഇടാതെ നിൽക്കുന്ന യുവാവിന്റെ ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഇടയിൽ ചർച്ച ആകുന്നത്. ഫ്രഞ്ചു വിപ്ലവ പെയിന്റിംഗ് ലിബർട്ടി ലീഡിങ് ദി പീപ്പിൾ എന്ന പെയിന്റിംഗുമായി ആയി ആണ് അവർ ഇതിനെ താരതമ്യം ചെയ്തിരിക്കുന്നത്. ഗാസയുടെ ഇസ്രയേൽ ആക്രമണത്തിനെതിരായ പ്രതിഷേധപ്രകടനത്തിൽ തുർക്കിയിലെ അനഡോളു ഏജൻസിയുടെ മുസ്തഫ ഹസ്സോണയാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ചിത്രത്തിൽ ഉള്ളത് 20 വയസായ പലസ്തീൻ പൗരൻ ആയിരുന്നു.
കറുത്ത പുക പിന്നിൽ നിന്ന് ഉയർന്നു വരുന്നതും ബാക്കിയുള്ള പ്രതിഷേധക്കാർക്കൊപ്പവും ഉർജസ്വലൻ ആയി ആണ് യുവാവിനെ ചിത്രത്തിൽ കാണാൻ കഴിയുന്നത്. കൂടെ എല്ലാ സുരക്ഷാ സംവിധനങ്ങളോടും നിൽക്കുന്ന മാധ്യമപ്രവർത്തകരെയും കാണാം. പലസ്തീനിയൻ-അമേരിക്കൻ എഴുത്തുകാരൻ യൂസഫ് മുനയർ പങ്ക് വച്ച ചിത്രം നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറൽ ആയി മാറിയത്.
When a Michelangelo with a camera captures David fighting Goliath in action.
Getty image by Mustafa Hassouna pic.twitter.com/MgJAbr7JwQ
— Yousef Munayyer (@YousefMunayyer) October 24, 2018
ഗാസയിൽ നടക്കുന്ന പ്രതിഷേധത്തിൽ അമ്രോ എന്ന ഈ യുവാവ് പങ്കെടുക്കുന്നത് ആദ്യമായിട്ടല്ല. ഓരോ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും സുഹൃത്തുക്കളുമായി അമ്രോ പ്രതിഷേധിക്കുന്നു. ഇപ്പോൾ കൊടിയുമായി പ്രതിഷേധിക്കുന്നത് അമ്രോക്ക് ഒരു ശീലമായി. ഇപ്പൊ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഈ ചിത്രം ലോകവ്യാപകമായ ശ്രദ്ധ നേടി കൊടുത്തിരിക്കുകയാണ്.
Discussion about this post