പ്രശസ്ത ഗായിക ലത മങ്കേഷ്കറുടെ 89 ആം പിറന്നാളിൽ രാജ്യത്തിൻറെ വിവിധ ഭാഗത്ത് നിന്നും ആശംസകൾ തേടി എത്തുകയാണ്. ഇന്ത്യയുടെ രാപ്പാടി എന്നറിയപ്പെടുന്ന ലത 13 ആം വയസ്സിൽ ആണ് അവരുടെ ആദ്യ ഗാനം ആലപിച്ചത്. ഗായകനും നാടക നടനുമായ അച്ഛനിൽ നിന്നുമാണ് തന്റെ ഇതിഹാസ ജീവിതത്തിനു കാരണമായ ഗായിക എന്ന പദവിക്ക് വേണ്ടിയുള്ള ആദ്യ പാഠം പഠിച്ചത്.
Birthday greetings and best wishes for a long and healthy life to @mangeshkarlata, who has been honoured with the Bharat Ratna. May her melodious voice continue to mesmerise millions across the world for years to come #PresidentKovind
— President of India (@rashtrapatibhvn) September 28, 2018
സോഷ്യൽ മീഡിയയിൽ ആരാധകരുടെ ആശംസകളുടെ പ്രവാഹം ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതി റാംനാഥ് കോവിന്ദും ലതക്ക് ആശംസകൾ അറിയിച്ചു. മുപ്പത്തി ആറ് പ്രാദേശിക, വിദേശ ഭാഷകളിലെ പാട്ടുകൾ ലത മങ്കേഷ്‌ക്കർ പാടിയിട്ടുണ്ട്.
Respected Lata Didi, best wishes to you on your birthday. Your exceptional work, spanning decades has endeared you to crores of Indians. You have always been passionate about our country’s development. May you lead a long life filled with good health. @mangeshkarlata
— Narendra Modi (@narendramodi) September 28, 2018
2001 ൽ ഭാരത രത്നം, 1989 ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ലാത്ത മങ്കേഷ്‌ക്കറുടെ സംഭാവനകൾക്ക് ലഭിച്ചിട്ടുണ്ട്.
Wishing a happy 89th birthday to the Bharat Ratna #LataMangeshkar. pic.twitter.com/Doeow7oPBi
— SAPAN BEHERA👨🏻⚕ (@SAPANBEHERA12) September 28, 2018
Discussion about this post