മെക്സിക്കോക്ക് തെക്കായി ഷോചിമിൽക്കോ കനാലുകൾക്ക് ഇടയിൽ ആയി സ്ഥിതി ചെയ്യുന്ന ദ്വീപ് ആണ് ഇസ്ലാ ടെ മോനെകാസ് അതായത് പാവകളുടെ ദ്വീപ് എന്നർത്ഥം. ഒരു ടൂറിസ്റ്റ് സ്ഥലമായി മാറിയ ഈ സ്ഥലത്തിന് ഒരു സങ്കടം നിറഞ്ഞ ചരിത്രമുണ്ട്.
ഈ ദ്വീപ് അകാലത്തിൽ മരിച്ച ഒരു പെൺകുട്ടിയുടെ ഓർമ്മക്ക് വേണ്ടിയാണു. ഈ ഏരിയയിൽ ആയിരകണക്കിന് ആൾകാർ ഉണ്ട്. പക്ഷെ ഈ ദ്വീപിൽ മുഴുവൻ പാവകൾ ആണ്. പലതരത്തിൽ ഉള്ള കണ്ടാൽ പേടി തോന്നുന്ന പാവകൾ. രാവിലെ കാണുമ്പോൾ തന്നെ ഭയം തോന്നുന്ന പാവകൾ. രാത്രിയിലത്തെ കാര്യം പറയുകയേ വേണ്ട.
പെൺകുട്ടിയെ ഇവിടത്തെ വെള്ളത്തിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പാവകളിൽ അവളുടെ ആത്മാവ് കൂടിയിരിക്കുന്നു. ഈ പാവകൾ കൈ, കാൽ എന്നിവ അനക്കുമെന്നും ചിലപ്പോൾ കണ്ണുകൾ അടച്ചു തുറക്കുമെന്നും സമീപവാസികൾ പറയുന്നു. മറ്റു ചിലർ പറയുന്നത് പാവകൾ പരസ്പരം സംസാരിക്കാറുണ്ടെന്നാണ്.
പക്ഷെ ഇതിലെ സത്യം മറ്റൊന്നാണ്. ഡോൺ ജൂലിയൻ എന്ന വ്യക്തി ആയിരുന്നു ഇവിടത്തെ സൂക്ഷിപ്പുകാരൻ. ഒരു ദിവസം അയാൾ ഒഴുകി വരുന്ന കുട്ടിയുടെ ശവശരീരം കണ്ടു. അവളെ രക്ഷപെടുത്താൻ കഴിയാത്തതിൽ അയാൾ ഒരുപാട് സങ്കടപ്പെട്ടു. ആ സമയത്താണ് അയാൾ ഒഴുകി വന്ന ഒരു പാവയെ കണ്ടത്. അയാൾ അവൾക്ക് വേണ്ടി ആ പാവയെ ദ്വീപിലെ മരത്തിൽ കെട്ടിത്തൂക്കി.
പിന്നീട് ജൂലിനെ പെൺകുട്ടിയുടെ ആത്മാവ് ശല്യം ചെയ്തു എന്നും അവളെ പ്രീതിപ്പെടുത്താൻ ആണ് അയാൾ വീണ്ടും വീണ്ടും പാവകൾ കെട്ടിത്തൂക്കിയതെന്നും പറയുന്നു. 50 വർഷങ്ങൾക്ക് ശേഷം അയാൾ ആ പെൺകുട്ടി മരിച്ചു കിടന്നിടത്തു തന്നെ മരണപെട്ടു കണ്ടു. 2001 നു ശേഷം ഇവിടം ഒരു ടൂറിസ്റ്റ് സ്പോട്ട് ആക്കി മാറ്റുകയും ചെയ്തു. വരുന്നവർ കൂടുതൽ പാവകളെ ഇവിടേക്ക് കൊണ്ട് വന്നു.
Discussion about this post