കൊച്ചി: അഭിനയ രംഗത്തേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ലാലിന്റെ മകനും യുവ സംവിധായകനുമായ ജീന്‍ പോള്‍. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ‘അണ്ടര്‍ വേൾഡ്’ എന്ന ചിത്രത്തിലാണ് ജീന്‍ നായകനാകുന്നത്. ചിത്രത്തിന് വേണ്ടി തന്റെ താടി വടിക്കാനൊരുങ്ങുകയാണ് ജീന്‍. ചിത്രത്തില്‍ സോളമന്‍ എന്ന കഥാപാത്രമാണ് ജീന്‍ ചെയ്യുന്നത്. ടെന്‍ഷനടിക്കാതെ ചെയ്താല്‍ മതിയെന്ന് മാത്രമാണ് അപ്പ തന്നോട് പറഞ്ഞതെന്ന് ജൂനിയർ ലാൽ പറയുകയുണ്ടായി.
തന്റെ ആദ്യ സിനിമ സുഹൃത്തും ജേഷ്ഠതുല്യനുമായ അരുണിനൊപ്പമായതില്‍ സന്തോഷമുണ്ടെന്നും തന്റെ കഴിവിന്റെ പരമാവധി കഥാപാത്രത്തിന് വേണ്ടി ജോലി ചെയ്യുമെന്നും ജീൻ വ്യക്തമാക്കി. ഇനിയും കഥാപാത്രങ്ങള്‍ വന്നാല്‍ അഭിനയിക്കും. എന്നാല്‍ എന്റെ പ്രധാന ജോലിയായ സംവിധാനം വിടില്ലെന്നും താരം വ്യക്തമാക്കി
Discussion about this post