“എല്ലാവരും സഹാനുഭൂതി കാണിക്കുന്നു, പക്ഷേ ഏതാനും ആളുകൾ മാത്രമാണ് മുന്നോട്ട് സഹായം നൽകുന്നത്.” ഇത് ലക്ഷ്മി അഗർവാളിന്റെ വാക്കുകൾ ആണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച 30 കാരി. ഇന്റർനെറ്റിൽ അവളുടെ സന്തുഷ്ട ചിത്രങ്ങളിൽ നിന്ന് അവളുടെ ജീവിതം നന്നായി മുന്നോട്ട് പോവുകയാണെന്ന് ഒരാൾക്ക് തോന്നിയേക്കാം. പക്ഷെ കാര്യങ്ങൾ അങ്ങനെ അല്ല.
ആസിഡ് ആക്രമണത്തിന് ഇരയായവരുടെ ശബ്ദമായിരുന്നു ലക്ഷ്മി. എന്തിനേറെ യുഎസ് പ്രഥമ വനിത മിഷേൽ ഒബാമയിൽ നിന്നും ഇന്റർനാഷണൽ വുമൺ ഓഫ് കറേജ് അവാർഡും ലക്ഷ്മി നേടി. എന്നാൽ സോഷ്യൽ മീഡിയയിൽ അവളുടെ കഥ പങ്കുവെച്ച അതേ സമൂഹം തന്നെ യാഥാർത്ഥ്യത്തിൽ അവൾക്ക് സഹായം വേണ്ടി വന്നപ്പോൾ എതിരാളികളായി.
പങ്കാളിയിൽ നിന്ന് ലക്ഷ്മി നേരത്തെ തന്നെ ചില കാരണങ്ങളാൽ വേർപിരിഞ്ഞിരുന്നു. അവർ ഒരുമിച്ച് സ്ഥാപിച്ച എൻജിഒയിൽ നിന്നും ജോലി ഉപേക്ഷിക്കുകപോലും ചെയ്തു. മൂന്ന് വയസ്സുള്ള ഒരു മകൾക്കും അമ്മയ്ക്കുമൊപ്പം ജീവിക്കാൻ കഷ്ടപ്പെടുകയാണ് അവർ.
ഡൽഹിയിലെ ലക്ഷ്മി നഗറിലെ വീടിന്റെ ഉടമസ്ഥൻ വാടക വർധിപ്പിക്കാൻ തീരുമാനിച്ചപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായി. സ്ഥിരമായി ഒരു വരുമാന സ്രോതസ്സൊന്നുമില്ലാതെ ഒരു പുതിയ സ്ഥലം കണ്ടെത്തുന്നതുവരെ ഉള്ള സമയം ലക്ഷ്മി ഇപ്പോൾ അയാളോട് ചോതിച്ചിരിക്കുകയാണ്.
“കഴിഞ്ഞ ഒരു മാസമായി ഞാൻ ഒരു വീട് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, പക്ഷെ മിക്കവരും എന്നോട് മുഖം തിരിച്ചു. ചിലർ എന്റെ മുഖം കണ്ട് ഭയപ്പെടുമ്പോൾ മറ്റു ചിലർക്ക് ഞാൻ ഒരു ആക്റ്റിവിസ്റ്റ് ആണെന്നതാണ് പ്രശ്നം. ഞാൻ പല കമ്പനികളിലേക്കും ഒരു ജോലിക്കായി സമീപിച്ചു, പക്ഷെ എന്റെ മുഖം കാരണംഎനിക്ക് ജോലി തരാൻ ആരും തയ്യാറായില്ല. ” ലക്ഷ്മി പറയുന്നു.
ലക്ഷ്മി തന്റെ അവസ്ഥ വിവരിച്ച് ഒരു ഫേസ്ബുക്ക് ലൈവ് വീഡിയോ ചെയ്തിരുന്നു. പലരും തന്നെ പല ഫങ്‌ഷൻസിലും വിളിക്കുമെങ്കിലും ഞാൻ ആക്ടിവിസ്റ്റ് ആയതു കൊണ്ട് എന്തിനു ക്യാഷ് തരണം എന്നാണ് അവർ ചോദിക്കുന്നത്. അവൾ പറയുന്നു.
ലൈവ് വീഡിയോ വാർത്ത ആയതോടെ ലക്ഷ്മിയെ സഹായിക്കാൻ ആദ്യം എത്തിയത് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ ആണ്.
അക്ഷയ് കുമാർ തനിക്ക് അഞ്ച് ലക്ഷം രൂപ നൽകിഎന്നും , അടുത്ത തവണ ഡെൽഹിയിൽ വരുമ്പോൾ നേരിട്ട് കാണാമെന്നും പറഞ്ഞതായി ലക്ഷ്‌മി വ്യക്തമാക്കി.
ലക്ഷ്മിയുടെ ഈ അവസ്ഥ വാർത്ത ആയതോടെ പലയിടത്തു നിന്നും സഹായങ്ങൾ ഒഴുകുകയാണ്.
Discussion about this post