ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ പുരുഷന്മാരോട് ആവശ്യപ്പെട്ട സ്ത്രീയുടെ പഴയ ഇന്‍സ്റ്റഗ്രാം ചിത്രം വൈറലാവുന്നു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് നില്ക്കുന്ന ഇവരുടെ ചിത്രമാണ് വൈറലാവുന്നത്. ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ ആരോ പഴയ ചിത്രം കുത്തിപ്പൊക്കുകയായിരുന്നു.
ഡല്‍ഹിയിലെ ഒരു റസ്റ്റോറന്റില്‍ വെച്ചായിരുന്നു സ്ത്രീ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ പുരുഷന്മാരോട് ആവശ്യപ്പെട്ടത്. ഇവരെ പിന്തുടര്ന്ന് ഒരു ഷോപ്പിംഗ് മാളിലെത്തിയ പെണ്‍കുട്ടികള്‍ ഇവരുടെ പ്രതികരണം വീഡിയോയില്‍ പകര്‍ത്തിയിരുന്നു.തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് മാപ്പുപറയാന്‍ പെണ്‍കുട്ടികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ പെണ്‍കുട്ടികളുടെ ആവശ്യം അവഗണിച്ച് സ്ത്രീ മുന്നോട്ടുപോകുന്നു. പെണ്‍കുട്ടികളുടെ ചോദ്യം ചെയ്യലില്‍ അസ്വസ്ഥയായ സ്ത്രീ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തുന്നുണ്ട്.
എന്നാല്‍ മുട്ടൊപ്പം ഇറക്കമുള്ള വസ്ത്രം ധരിച്ച് നില്ക്കുന്ന ഇവരുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
https://www.instagram.com/p/Bw6cQvwlOsW/?utm_source=ig_web_button_share_sheet
Discussion about this post