എട്ടു വര്ഷം ഒരുമിച്ച് കൂട്ടിൽ കഴിഞ്ഞതിനു ശേഷം പെൺസിംഹം ആൺസിംഹത്തിനെ കൊലപ്പെടുത്തി. യുഎസിൽ ആണ് സംഭവം. എന്തിനാണ് ആക്രമിച്ചതെന്ന് മൃഗശാല അധികൃതർക്ക് ഇതുവരെയും മനസിലായിട്ടില്ല. കഴുത്തിന് ഗുരുതരമായ പരിക്കേറ്റാണ് സിംഹം മരണപ്പെട്ടത്.
കൂട്ടിൽ നിന്നും ശബ്ദം കേട്ട് ഓടിവന്ന അധികൃതർ കണ്ടത് പെൺസിംഹം സൂരിയും ആൺസിംഹം ന്യാക്കും തമ്മിൽ ഏറ്റുമുട്ടുന്ന കാഴ്ചയാണ്. ഇവരുടെ മകൾ മറ്റൊരു കൂട്ടിൽ ആയിരുന്നു. തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. ഇരുവരെയും ഇതിൽ നിന്ന് തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ന്യാക്കിന്റെ കഴുത്തിൽ പിടിമുറുക്കി അവൾ അവനെ കൊല്ലുകയായിരുന്നു.
എട്ടുവർഷമായി ഒരുമിച്ച് കഴിയുന്ന സിംഹങ്ങൾക്ക് 2015 ലാണ് കുട്ടികൾ ഉണ്ടാകുന്നത്. ഇരുവരും നല്ല രമ്യതയിൽ ആയിരുന്നു എന്നും ഇതിനുമുൻപ് ഏറ്റുമുട്ടിയിട്ടില്ല എന്നും അധികൃതർ പറയുന്നു. സിംഹത്തിന്റെ മരണം ജീവനക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. പ്രകോപനം ഉണ്ടായ കാരണം ഇതുവരെയും വ്യക്തം ആയിട്ടില്ല.
Discussion about this post