ഒരു കെട്ടിടത്തിന്റെ 27-ാം നിലയിൽ നിന്ന് ഒരു സ്ത്രീ സെൽഫി എടുക്കുന്നതിനിടയിൽ അടിതെറ്റി താഴെ വീണു മരിച്ചു. സാന്ദ്രാ മാനുവാല ഡാ കോസ്റ്റ മാസിഡോ ഒരു ബാൽക്കണിയിൽ നിന്നും പുറത്തേക്ക് നിന്ന് സെൽഫി എടുക്കുമ്പോൾ ആണ് ദാരുണാന്ത്യം സംഭവിച്ചത്.
ഭീതികരമായ ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. ദുരന്തം ചിത്രീകരിച്ച ഒരാൾ ഇങ്ങനെ വിളിച്ചു പറയുന്നത് കേൾക്കാം ” അവൾക്ക് ഭ്രാന്താണ്, അവിടെ അവൾ പോകുന്നു, അവളെ നോക്കൂ, അവളെ നോക്കൂ, അവള് വീണുപോയി.”
https://youtu.be/TPFvPkf78iI
റിപ്പോർട്ട് പ്രകാരം, പനാമ നഗരത്തിലെ പാരാമെഡിക്കൽമാർ സംഭവത്തെ പറ്റി വിവരം ലഭിച്ച് 10 മിനിറ്റ് കഴിഞ്ഞപ്പോൾ എത്തി.സ്ത്രീ അവരുടെ വരവിനു മുൻപേ മരിചിരുന്നു. അവർ രണ്ടു കുട്ടികളുടെ ‘അമ്മ ആണെന്നും പനാമയിൽ പഠിപ്പിക്കാൻ ആയി വന്നത് ആണെന്ന് സുഹൃത്ത് പിന്നീട് വെളിപ്പെടുത്തി.
Discussion about this post