അരുൺജോർജ് കെ ദഡാവിഡ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ റൊമാന്റിക്ക് കോമഡി ചിത്രമായ ലഡ്ഡുവിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. വിനയ് ഫോര്‍ട്ട്, ശബരീഷ് വര്‍മ, ബാലു വര്‍ഗീസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ ഷറഫുദ്ദീന്‍, മനോജ് ഗിന്നസ്, സാജു നവോദയ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് ആണ് ഗാനം ഒഫീഷ്യൽ ആയി പുറത്തുവിട്ടത്.
രാജേഷ് മുരുകേശൻ ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ഗൗതം ശങ്കറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാഗര്‍ സത്യനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശബരീഷ് വർമ്മയുടെ വരികൾക്ക് സംഗീതം നൽകിയത് രാജേഷ് മുരുകൻ ആണ്. ഇരുവരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Discussion about this post