ടോവിനോ, അനു സിതാര, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധുപാൽ ഒരുക്കുന്ന ചിത്രം ആണ് ഒരു കുപ്രസിദ്ധ പയ്യൻ. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തു വന്നിരിക്കുമായാണ്.ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചൻ ആണ്. ആലപിച്ചിരിക്കുന്നത് ദേവാനന്ദും റിമി ടോമിയും ചേർന്നാണ്.
തലപ്പാവ്, ഒഴിമുറി എന്നി മികച്ച പ്രതികരണങ്ങൾ ലഭിച്ച ചിത്രങ്ങൾക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജീവൻ ജോബ് തോമസ് ആണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്. നൗഷാദ് ഷെരീഫ് ആണ് ഛായാഗ്രഹണം. ദിലീഷ് പോത്തൻ, സിദ്ദിഖ്, ശരണ്യ , നെടുമുടി വേണു, ശ്വേതാ മേനോൻ, അലെൻസിയർ, സുകന്യ, ശ്രീലക്ഷി, മാല പാർവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
Discussion about this post