ഡാർജിലിംഗിൽ നിന്ന് 30 കിലോമീറ്റർ അകലെ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന കുർസിയോൺ മനോഹരമായ ഹരിത വനങ്ങളാലും, ഭൂപ്രകൃതികൾക്കും പേരുകേട്ട സ്ഥലമാണ്. എന്നാൽ ഈ സ്ഥലത്തെ കൂടുതൽ പ്രശസ്തമാക്കുന്ന മറ്റു ചില കാര്യങ്ങൾ ഉണ്ട്. കൊലപാതകങ്ങളുടെയും പ്രേതങ്ങളുടെയും കഥകൾ.
ഡൗ ഹിൽ റോഡും ഫോറസ്റ്റ് ഓഫീസീനും ഇടയിൽ ഉള്ള ഒരു ഇടുങ്ങിയ റോഡ് ഉണ്ട്. ഇതിനെ ഡെത്ത് റോഡ് അഥവാ മരണ റോഡ് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ മരം വെട്ടാൻ വരുന്നവർ തലയില്ലാതെ നടക്കുന്ന ഒരു കുട്ടിയെ കണ്ട കഥകൾ പറയാറുണ്ട്.
തദ്ദേശവാസികൾ പറയുന്നത് വനത്തിലെത്തുന്നവരെ ആരോ പിന്തുടരുന്നതായി തോന്നാറുണ്ടെന്നും. ചിലർ ചുവന്ന കണ്ണുകൾ അവരെ നോക്കി നിൽക്കുന്നത് കണ്ടതായും പറയുന്നു.
ഇവിടെ നിറഞ്ഞു നിൽക്കുന്ന ഒരു പ്രതീതി സന്ദർശകർക്ക് മാനസികമായ സന്തുലിതത്വം നഷ്ടപ്പെടുത്തുവാനോ ആത്മഹത്യ ചെയ്യാനോ പ്രചോദനമാകുന്നു. കാടുകൾക്ക് സമീപം, 100 വർഷം പഴക്കമുള്ള വിക്ടോറിയ ബോയ്സ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു. ഇതും പ്രേതബാധ ഉള്ള സ്ഥലം ആയി പറയപ്പെടുന്നു.
ഡിസംബർ മുതൽ മാർച്ച് വരെയുള്ള ശീതകാല അവധിക്കാലത്ത് സ്കൂൾ അടച്ചിടുന്ന സമയത്ത് ഇവിടെ കുട്ടികൾ ഓടുന്നതും ബഹളം വയ്ക്കുന്നതുമായ ശബ്ദങ്ങൾ കേൾക്കാറുണ്ട്. ഈ പ്രദേശത്തെ അപകടം അല്ലെങ്കിൽ സ്വാഭാവിക മരണം തുടങ്ങിയവ നടന്നതായി ഭരണകൂടത്തിന്റെ കയ്യിൽ യാതൊരു രേഖയുമില്ല.
Discussion about this post