ബാബുരാജിനെ നായകനാക്കി ദിനു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂദാശ. ഒരു ത്രില്ലർ ഡ്രാമ ജോണറിൽ പെടുന്ന ചിത്രത്തിൽ മെത്രാൻ ജോയ് എന്ന പഴയ വാടക കൊലയാളിയുടെ വേഷത്തിൽ ആണ് ബാബുരാജ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.
ഒരു നീണ്ട ഇടവേളക്ക് ശേഷം ബാബുരാജ് നായകനായി ഒരുങ്ങുന്ന ചിത്രത്തിൽ ആര്യൻ കൃഷ്ണ മേനോൻ, സായികുമാർ, ദേവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുഹമ്മദ് റിയാസ്, ഒമർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു മോഹം സിതാര ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും
Discussion about this post