പത്തനംതിട്ട: ശബരിമലയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസാണ് കട്ടാനക്ക് മുന്നില്‍ പോയി പെട്ടത്. കാട്ടനയൊക്കെ ആനവണ്ടിയോട് എന്ത് കാട്ടാന എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഇതിനോടകം തന്നെ വീഡിയോ വെെറലായിട്ടുണ്ട്. കാരണം മറ്റൊ്നനുമല്ല തലയുയര്‍ത്തി നില്ക്കുന്ന കാട്ടാനക്ക് മുന്നിലും പതാറാതെ മുന്നോട്ട് ധെെര്യമായി പോയ കെഎസ്ആര്‍ടിസിയുടെ ധെെര്യമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ജനപ്രീതി നേടിയത്.
ശബരിമലക്ക് പോകുന്ന വഴിയില്‍ കാടിന്റെ ഒത്ത നടുവിലൂടെടയുളള യാത്രയിലാണ് അപ്രതീക്ഷിതമായി കാട്ടന വന്ന് പെടുന്നത്. ബസിന്റെ തൊട്ട് മുന്നിലൂടെ പോകുന്ന ജീപ്പിലുളളവര് കാട്ടാനയെ കണ്ട് ഭയന്ന് പിറകിലേക്ക് വണ്ടി തിരിച്ച് ജീവനും കൊണ്ട് ഓടിയപ്പോള്‍ കെഎസ്ആര്‍ടിസി ധെെര്യം കെെവെടിയാതെ ആനക്ക് മുന്നിലൂടെ ഓടിച്ച് പോകുകയാണ് ഉണ്ടായത്.
Discussion about this post