റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിൻ പോളിക്ക് പുറമെ ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിൽ ഇത്തിക്കര പാക്കി ആയി ആണ് അദ്ദേഹം എത്തുന്നത്. ഇപ്പോൾ ചിത്രത്തിൽ മോഹൻലാലും നിവിനും ഒന്നിച്ച മാസ്സ് ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
https://youtu.be/P0NfWMStsS8
സിനിമയ്ക്കായി നിവിന്‍ കടന്നു പോയ ശാരീരിക പരിശ്രമത്തിന്‍റെ ഉദാഹരണം വെളിവാക്കുന്ന ചിത്രത്തിലെ ഗാനം ആണിത്. മോഹന്‍ലാലിന്‍റെ കഥാപാത്രമായ ഇത്തിക്കര പക്കി നിവിന്‍റെ കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ അഭ്യാസ മുറകള്‍ പഠിപ്പിക്കുന്നതാണ് ഗാനത്തിലെ രംഗങ്ങള്‍. മോഹന്‍ലാലിന്‍റെയും നിവിന്‍ പോളിയുടെ ഗംഭീര പ്രകടനമാണ് ഗാനത്തില്‍ കാണാന്‍ കഴിയുന്നത്. ബിഗ് സ്‌ക്രീനില്‍ ആവേശം വിതറുന്ന കൊച്ചുണ്ണിക്ക് പിന്നില്‍ വലിയ കഷ്ടപ്പാടുണ്ട് എന്ന് വെളിവാക്കുന്നതാണ് ഈ ഗാന രംഗങ്ങള്‍.
Discussion about this post