റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിൻ പോളിക്ക് പുറമെ ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിൽ ഇത്തിക്കര പാക്കി ആയി ആണ് അദ്ദേഹം എത്തുന്നത്. ഇപ്പോൾ ചിത്രത്തിലെ നിവിൻ പോളിയും പ്രിയ ആനന്ദും അഭിനയിച്ച പ്രണയഗാനം പുറത്തു വന്നിരിക്കുകയാണ്.
ശ്രീയ ഘോഷാൽ , വിജയ് യേശുദാസ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെ ആണ് സംഗീതം. കേരളത്തില്‍ മാത്രം 351 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
https://youtu.be/avJjSYHmIo0
നിവിന്റെ കരിയറിലെ തന്നെ ഏറെ വേറിട്ട വേഷമാണ് കായംകുളം കൊച്ചുണ്ണി. ഇത്തിക്കരപ്പക്കിയായുള്ള മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ചയാണ് മറ്റൊരാകര്‍ഷണം. പ്രിയ ആനന്ദാണ് നായിക. സണ്ണിവെയ്ന്‍, സുധീര്‍ കരമന, ബാബു ആന്റണി, മണികണ്ഠന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
Discussion about this post