മനുഷ്യരെ പോലെ തന്നെ അതിസമ്പന്നരായ വളർത്തുമൃഗങ്ങൾ ഈ ലോകത്തുണ്ട്. കേട്ടാൽ ഞെട്ടണ്ട സംഭവം സത്യമാണ്. പൂച്ചകൾ, നായകൾ എന്തിന് കോഴി വരെ ഇതിൽപെടുന്നു. അത്തരത്തിൽ ചിലരെ ഒന്ന് പരിചയപ്പെടാം.
ഗുന്തർ നാലാമൻ – ആസ്തി 3. 5 കോടി ഡോളർ
ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഇവന് മുൻഗാമി ഗുന്തർ മൂന്നാമനിൽനിന്ന് കൈമാറിവന്ന സ്വത്ത് ആണിത്. ജർമൻകാരിയായ കാർലറ്റ് ലീബെൻസ്റ്റീൻ തന്റെ കാലശേഷം സ്വത്തുക്കൾ നായയുടെ പേരിൽ എഴുതിവെച്ചു. ഇന്ന് പരിചാരകയും പാചകക്കാരനുമൊക്കെ ഗുന്തർ നാലാമന് സ്വന്തമായുണ്ട്. പോരാഞ്ഞിട്ട് പേരിൽ നിരവധി വീടുകളും.
ഗ്രംപി ക്യാറ്റ് – ആസ്തി 9.95 കോടി ഡോളർ
ഗൗരവ ഭാവം മാത്രമുള്ള ഗ്രംപി പൂച്ചയ്ക്ക് ഇന്റർനെറ്റിൽ ആരാധകർ ഏറെയാണ്. ടർദർ സോസ് എന്നാണ് യഥാർത്ഥ നാമം.
ഒലിവിയ ബെൻസൺ — 9.7 കോടി ഡോളർ
ദുഃഖം നിറഞ്ഞ ഭാവമുള്ള ഈ പൂച്ചയുടെ ഉടമസ്ഥ പ്രശസ്ത ഗായികയായ ടെയ്ലർ സ്വിഫ്റ്റ്. ഒലിവിയ സ്കോട്ടിഷ് ഫോൾഡ് എന്ന ഇനത്തിൽപ്പെട്ട ഈ പൂച്ച നിരവധി പരസ്യചിത്രങ്ങളിൽ മുഖംകാണിച്ചിട്ടുണ്ട്.
സാഡി, സണ്ണി, ലോറൻ, ലൈല, ലൂക്ക– ആസ്തി മൂന്നു കോടി ഡോളർ
അമേരിക്കൻ ടിവി താരമായ ഒപ്ര വിൻഫ്രേ തന്റെ സ്വത്തിന്റെ ഒരു ഭാഗം വളർത്തുമൃഗങ്ങളുടെ പേരിലാണ് എഴുത്തി വെച്ചത്
ജിഗൂ- 1.5 കോടി ഡോളർ
ബ്രിട്ടീഷ് ധനികനായ മിൽസ് ബ്ലാക്ക്വെൽസ്വത്തിന്റെ ഒരു പങ്ക് വളർത്തുകോഴിയുടെ പേരിലാണ് എഴുതിവച്ചത്
Discussion about this post