ഫിലീപ്പീൻസിൽ അടുത്തിടെ നടന്ന കല്യാണ ചടങ്ങിന്റെ വീഡിയോ ആണ് ഇപ്പോൾ തരംഗം ആകുന്നത്. വരനോട് വധുവിനെ ചുംബിക്കാനായി ഫോട്ടോഗ്രാഫർ പറയുന്നത് കേട്ട് പേപ്പർ ബോയ് ആയി നിന്ന ആൺകുട്ടീ തൊട്ടടുത്ത് നിന്ന പെൺകുട്ടിയെ പിടിച്ചു ചുംബിച്ചു. ഈ സംഭവം എല്ലാവരുടെയും ഉള്ളിൽ ചിരി പടർത്തുകയാണ്.
മനിലയിലെ പള്ളിയിൽ ഫോട്ടോഗ്രാഫറുടെ നിർദേശപ്രകാരം ആഫ്രെഡ് ലുവും ജമൈക്കയും ചേർന്ന് രണ്ട് കുട്ടികളുടെ പിന്നിൽ നിന്നാണ് പരസ്പരം ചുംബിച്ചത്. പക്ഷെ മുന്നിൽ നിന്ന ആൺകുട്ടീ കരുതി ചുംബനത്തിനുള്ള നിർദ്ദേശം അവനു വേണ്ടിയായിരുന്നു എന്ന്. അടുത്ത് പൂവുമായി നിന്ന പെൺകുട്ടിയുടെ കയ്യിൽ പിടിച്ച അവൻ പെട്ടെന്ന് അവളുടെ കവിളുകളിൽ ചുമച്ചു. ഈ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്.
ഫോട്ടോഗ്രാഫർ ജോൺ ക്ലെഗ്ഗ് വധുവരന്മാരുടെ കൂട്ടുകാരോട് വരിയായി നിൽക്കാനും കുട്ടികളോട് കണ്ണുകൾ പൊതി നിൽക്കാനും ആവശ്യപ്പെട്ടു.എന്നാൽ ക്ലെഗ്ഗ് ‘ചുംബനം’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞപ്പോൾ അത് തനിക്കും ഉള്ളതാണെന്ന് ആ കുട്ടി കരുതി.
Discussion about this post