ഡൽഹി സ്വദേശിയായ ഒരു മനുഷ്യൻ രാത്രി കാറിൽ സഞ്ചരിക്കുമ്പോൾ ആയിരുന്നു വഴിയരികിൽ ഉറങ്ങി കിടന്ന പട്ടികുട്ടിയെ കണ്ടത്. അയാൾ കുറച്ചു വേഗം കുറച്ചതിനു ശേഷം പാവം മൃഗത്തിനു മുകളിലൂടെ ഓടിച്ചുകൊണ്ട് പോയി. അതിനു വളരെ വേദനാജനകവും പതിയെ ഉള്ളതുമായ മരണം ആണ് അയാൾ നൽകിയത്.
ഒരു സ്ത്രീയുടെ വീടിനടുത്തുള്ള സിസിടിവി ക്യാമറയിൽ ഇത് പതിയുകയായിരുന്നു.അവർ നൽകിയ പോലീസിൽ പരാതിയുടെ അടിസ്ഥാനത്തിൽ അയാൾ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
മനുഷ്യന്റെ ക്രൂരതയാണ് ഇതിലൂടെ വെളിവാകുന്നതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നിരുപദ്രവകാരിയായ ആയ നായ അയാൾക് എന്ത് ദ്രോഹം ആണ് ചെയ്തതെന്നും ചോദിക്കുന്നവർ ഉണ്ട്. അയാൾക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനം ആണ് ലഭിക്കുന്നത്.
Discussion about this post