ഉഗ്രം എന്ന സൂപ്പർഹിറ്റ് കന്നഡ ചിത്രത്തിന് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് സിനിമയാണ് കെജിഎഫ്. കന്നഡ സൂപ്പർതാരം യഷ് നായകനാകുന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നു. ഹോളിവുഡ് വെസ്റ്റേൺ സിനിമകളെ ഓർമിപ്പിക്കുന്ന ഫ്രെയിമുകളും ആക്ഷൻ രംഗങ്ങളും ആണ് ട്രെയ്ലറിൽ കാണാൻ സാധിക്കുന്നത്. 2 ചാപ്റ്റർ ആയി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ട്രൈലെർ ആണിത്. സ്ഥിരം കന്നഡ ആക്ഷൻ സിനിമകളിൽ നിന്നും വ്യത്യസ്തമായ ചിത്രം ആയിരുന്നു ഉഗ്രം. അതെ പാത പിന്തുടരുന്ന ഒന്നാണ് കെജിഎഫും. മലയാളം അടക്കം നാല് ഭാഷകളിൽ ആണ് ചിത്രം ഒരുങ്ങുന്നത്.
കന്നഡയിലെ ബാഹുബലി ആകുമെന്ന് കരുതുന്ന ചിത്രം ആണിത്. യാഷ്, ശ്രീനിധി ഷെട്ടി, അയ്യാപ്പ, ബി സുരേഷ്, ശ്രീനിവാസ് മൂർത്തി, അർച്ചന ജോയ്സ്, രൂപപ്പാരായ, മാസ്റ്റർ അൻമോൾ, അനന്ത് നാഗ്, മാളവിക, അച്യുത് കുമാർ, നാഗ ഭരന, ദിനേശ് മംഗലൂർ, ഹരീഷ് റോയി, നീനാസം അശ്വതി, അവിനാഷ്, രാം, ലക്കി, വിനയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപത്രങ്ങൾ.
വിജയ് കിരാഗേന്ദുർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഭുവൻ ഗൗഡ ആണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിക്കുന്നത്. രവി ബസ്‌റൂർ ആണ് സംഗീതം ഒരുക്കുന്നത്.
Discussion about this post