കഴിഞ്ഞ പോയ ആഗസ്റ്റ് മാസത്തിൽ കേരളം നേരിട്ടത് ഒരു വലിയ ദുരന്തം ആണ്. കേരളത്തിൽ തോരാതെ പെയ്ത മഴയിൽ ഉണ്ടായ പ്രളയത്തിൽ കേരളം മൊത്തത്തിൽ മുങ്ങുകയായിരുന്നു. ഇപ്പോൾ കേരളവും ജനങ്ങളും പതിയെ സാധാരണ ഗതിയിലേക്ക് എത്തുകയാണ്. വിനാശകാരിയായ മഴക്കും വെള്ളപ്പൊക്കത്തിനും മുൻപ് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ടൂറിസം മേഖലയും വലിയ തിരിച്ചടി നേരിട്ടു. സംസ്ഥാനത്തെ സമ്പദ്വ്യവസ്ഥയും വിനോദസഞ്ചാരവും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിനോദസഞ്ചാരത്തിന്റെ പ്രാധാന്യം അവതരിപ്പിച്ചു കൊണ്ട് ഒരു വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.
1.40 മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പ്, സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിക്കഴിഞ്ഞു. ടൂറിസ്റ്റുകളെ ആശ്രയിച്ചു ജീവിക്കുന്ന വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ഈ വിഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇതിൽ ടാക്സി ഡ്രൈവർമാർ, കഥകളി കലാകാരൻമാർ, ഹോട്ടൽ നടത്തിപ്പുകാർ അങ്ങനെ എല്ലാവരുമുണ്ട്.
പ്രളയത്തിന് ശേഷം കേരളം നേരിടുന്ന വെല്ലുവിളികൾ ആണ് വിഡിയോയിൽ പറയുന്നത്. പ്രളയം മൂലം 20000 കോടിയുടെ നഷ്ടമാണ് കേരളത്തിന് ഉണ്ടായിരിക്കുന്നത്. 1500 കോടിയാണ് ടൂറിസം മേഖലയിലെ നഷ്ടം.
Discussion about this post