സുശാന്ത് സിംഗ് രാജ്പുത് , സെയ്ഫ് അലി ഖാന്റെ മകൾ സാറ അലി ഖാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിഷേക് കപൂർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് കേദർനാഥ്. സാറ അലി ഖാൻ സിനിമയിലേക്ക് ഉള്ള അരങ്ങേറ്റം നടത്തുന്ന ചിത്രവും ആണിത്. ഇപ്പോൾ ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. ഒരു മുസ്ലിം യുവാവും ഒരു ഹിന്ദു യുവതിയും തമ്മിലുള്ള പ്രണയം ആണ് സിനിമ ചർച്ച ചെയ്യുന്ന വിഷയം. ചിത്രം ലവ് ജിഹാദ് പരത്തുന്നു എന്നാരോപിച്ച് ചിത്രം നിരോധിക്കണം എന്ന ആവശ്യവുമായി ബിജെപി രംഗത്ത് വന്ന സമയത്താണ് ട്രൈലെർ പുറത്തുവന്നത്.
2013 ൽ ഉത്തരാഖണ്ഡിലെ കേദർനാഥിൽ നാശം വിതച്ച വെള്ളപൊക്കത്തിന്റെയും പേമാരിയുടെയും അടിസ്ഥാനത്തിൽ ഒരുങ്ങുന്ന പ്രണയചിത്രം ആണ് ഇത്. റോണി സ്ക്രൂവാല , പ്രയാഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ അഭിഷേകത്തെ കപൂറും നിർമാണപങ്കാളി ആണ്. സംവിധായകനൊപ്പം കനിക ധില്ലൻ ഉം ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അമിത് ത്രിവേദി ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. തുഷാർ കാന്തി റേ ഛായാഗ്രഹണം നിർവഹിക്കുന്നു.
Discussion about this post