അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന പരിപാടിയുടെ ഹിന്ദി പതിപ്പായ കോൻ ബനേഗാ കരോട്പതിയുടെ പത്താം പതിപ്പ് ഇപ്പോൾ സംപ്രേഷണം ആരംഭിച്ചിരിക്കുകയാണ്. പരിപാടി തിരിച്ചു വന്നതോടെ അതിനെ ചുറ്റിപ്പറ്റിയുള്ള ട്രോളുകളും തിരിച്ചെത്തിയിരിക്കുകയാണ്. ഇതിൽ നാഗ്പുർ പോലീസ് കൊണ്ട് വന്ന കോൻ ബനേഗാ കെയർഫുൾപതിയാണ്.
ഒരു സാങ്കൽപ്പിക പ്രേക്ഷക വോട്ടെടുപ്പാണ് അവർ കൊണ്ട് വന്നിരിക്കുന്നത്. ഉത്തരം തെറ്റാണെങ്കിൽ അത് അപകടത്തിലാക്കുന്നത് നിങ്ങടെ ജീവൻ എന്നത് ആണ് മറ്റൊരു പ്രത്യേകതയായി അവർ പറയുന്നത്. “ഡ്രൈവിംഗ് സമയത്ത് ഹെൽമറ്റ് ധരിക്കാതിരിക്കാൻ എന്താണ് നിങ്ങളുടെ കാരണം?” എന്നതാണ് ചോദ്യം. അതിനു 4 ഓപ്ഷൻസും അവർ നൽകുന്നുണ്ട്. നിങ്ങളുടെ മുടിയെ നശിപ്പിക്കും, അനാവശ്യ ചിലവ്, ഭാരം കൂടുതലാണ്, തല സംരക്ഷിക്കേണ്ട അത്ര വിലപെട്ടതല്ല എന്നിങ്ങനെ ആണ് 4 ഓപ്ഷൻസ്.
Discussion about this post