ജയിൽ പരിഷ്കരണ നടപടികൾക്കായി ജിം ബ്രൌണിനൊപ്പം അമേരിക്കൻ പ്രസിഡന്റിനെ കാണാൻ അവസരം ലഭിച്ചത് മുതൽ ആണ് അമേരിക്കൻ റാപ്പർ കെയ്ൻ വെസ്റ്റിന്റെ ശനിദശ ആരംഭിച്ചത്. അബദ്ധത്തിൽ ഷട്ടർബാഗുകൾ നിറഞ്ഞ ഒരു മുറിയിൽ തന്റെ ഐ ഫോൺ പാസ്സ്‌കോഡ് അദ്ദേഹം വെളിപ്പെടുത്തി ആണ് കുരുക്കിൽ ആയത്. അത് ഇത്രയും ശ്രദ്ധിക്കപ്പെടാൻ കാരണം മറ്റൊന്നുമ്മൽ. ഇത്രയും വീക്ക് ആയ ഒരു പാസ്സ്‌കോഡ് മറ്റാർക്കും ഇല്ല എന്നത് ആണ് കാരണം. 000000 എന്നതാണ് അദ്ദേഹത്തിന്റെ പാസ്സ്‌കോഡ്.
https://twitter.com/SteveKopack/status/1050437012917014530
ട്രമ്പുമായി സംസാരിക്കുമ്പോഴാണ് കെയ്ൻ തന്റെ ഐഫോൺ എടുത്തു പ്രസിഡന്റനു ഒരു ഹൈഡ്രജൻ വിമാനത്തിന്റെ ജിഫ് കാണിച്ചു കൊടുത്തത്. ഫോൺ തുറക്കുന്നതിന് അവൻ തന്റെ രഹസ്യ പാസ്സ്‌കോഡ് ആയ പുജ്യങ്ങൾ ടൈപ്പ് ചെയ്തു. ഇതിന്റെ വീഡിയോ പുറത്തു വന്നതോടെ അദ്ദേഹത്തിന് നേരെ ട്രോളുകളുടെ പെരുമഴ തന്നെയാണ്.
Discussion about this post