ജ്യോതിക നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കാട്രിൻ മൊഴി. ഹിന്ദിയിൽ വിദ്യ ബാലൻ നായികാ ആയി എത്തിയ തുമാരി സുലു എന്ന ചിത്രത്തിന്റെ തമിഴ് റീമക്ക് ആണ് ചിത്രം. രാധ മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. ഇപ്പോൾ മലയാളികളുടെ സ്വന്തമായ ജിമ്മിക്കി കമ്മൽ ഗാനം ചിത്രത്തിൽ ഉൾപെടുത്തിയിരിക്കുകയാണ്. ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന ജ്യോതികയും ലക്ഷ്മി മഞ്ചുവുമാണ് വിഡിയോയിൽ.
വിവാഹത്തിന് ശേഷം വൻ ഇടവേള എടുത്ത ജ്യോതിക തിരിച്ചു വരവിൽ സോളോ നായികയായി ആണ് തിരിച്ചു വരവ് നടത്തിയത്. നായകൻ ഇല്ലാതെ തന്നെ തനിക്ക് ചിത്രങ്ങൾ വിജയിപ്പിക്കാൻ കഴിയും എന്ന് തെളിയിച്ചു കഴിഞ്ഞു ജ്യോതിക.
മൊഴി എന്ന ചിത്രത്തിന് ശേഷം ജ്യോതികയും രാധ മോഹനും ഒന്നിക്കുന്ന ചിത്രമാണ് ഇത്. കാഷിഫ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. മഹേഷ് മുത്തുസ്വാമി ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഒരു മികച്ച ചിത്രമാകും ഇതെന്ന് സൂചിപ്പിക്കുന്ന ട്രൈലെർ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
Discussion about this post