ശ രിക്കും ഒരു സുന്ദരന്‍ പോത്ത്. ഒത്ത ആകാരവടിവും പട്ടാഭിഷേകത്തിലെ ആനക്കുട്ടനെ പോലെ നേരെ ചീകി ഒതുക്കിയ നീളന്‍ മുടിയുമൊക്കെയായി കട്ടപ്പ ഒരു ഫ്രീക്കന്‍ പോത്താണ്. കൊച്ചിലെ വെട്ടാനായി വാങ്ങിയതാണ് കണ്ണൂര്‍കാരനായ ഉന്മേഷെന്ന കര്ഷകന് . എന്നാല്‍ മറ്റ് പോത്തുകള്ക്കില്ലാത്ത ഒകു പ്രത്യേകത കണ്ട് താല്പര്യം തോന്നിയാണ് ഗുജാറാത്തിലെ ഗീര്‍വനത്തില്‍ നിന്നെത്തിയ കട്ടപ്പയെ ഉന്മേഷ് തനിക്ക് പ്രിയപ്പെട്ടതായി വളര്‍ത്തിയത്.
ഇന്ന് കട്ടപ്പ ഒരു താരമാണ്. കാര്‍ഷിക മേളകളിലും മറ്റും വലിയ ഒരു ആരാധക വൃന്ദമാണ് കട്ടപ്പ പോത്തിനായുളളത്. ഈയിടെ തലശ്ശേരിയില്‍ നടന്ന സംസ്ഥാന ക്ഷീര കര്‍ഷക മേളയില്‍ മികച്ച പോത്തിനുളള അവാര്‍ഡും കട്ടപ്പ അങ്ങ് വാങ്ങി. കൗതുകമുളള മൃഗത്തെ കൊല്ലാതെ അതിനെ സംരംക്ഷിച്ച് അതിനെ മറ്റുളളവര്‍ക്ക് പ്രദര്‍ശിപ്പിച്ച് കാന്നുകാലി വളര്‍ത്തലിലേക്ക് മറ്റുളളവരെ ആകര്‍ഷിക്കുകയാണ് ഈ കര്‍ഷകന്റെ ലക്ഷ്യം.
ഒരുപാട് പേര് കട്ടപ്പയെ കാണാനായി എത്താറുണ്ടെന്നാണ് ഉന്മേഷ് പറയുന്നത്. ഉല്‍സവമായാലും കാര്‍ഷിക മേളയായാലും അവിടെ കട്ടപ്പ ഉണ്ടാകും ആളുകളുടെ മനം കവരാനായി. പ്രദര്‍ശനത്തിലൂടെ തരക്കേടില്ലാത്ത വരുമാനവും സാധ്യമാകുന്നുവെന്ന് ഉന്മേഷ് പറയുന്നു.
Discussion about this post