ഇന്ത്യൻ ബാഡ്മിന്റൺ താരമായ കശ്യപ് വെള്ളിയാഴ്ച രാത്രിയാണ് ആംസ്റ്റർഡാമിൽ തന്റെ പാസ്പോർട്ട് നഷ്ടപെട്ട കാര്യം ട്വിറ്റര് വഴി അറിയിച്ചത്. വിദേശകാര്യ മന്ത്രി അടക്കമുള്ളവരോട് സഹായം അഭ്യർത്ഥിച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഡെൻമാർക്ക് ഓപ്പണിൽ പങ്കെടുക്കുന്നതിനായി ഓഡൻസിലേക്കു യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, സ്പോർട്സ് മന്ത്രി രാജവർധൻ സിംഗ് റാത്തോഡ്, അസ്സാം ഫിനാൻസ് ആൻറ് ഹെൽത്ത് മന്ത്രി ഹിമാന്ത ബിസ്വാ ശർമ്മ എന്നിവരെയെല്ലാം ടാഗ് ചെയ്താണ് അദ്ദേഹം സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.
ഒക്ടോബർ 14 നാണു തനിക്ക് ഡെന്മാർക്കിലേക്ക് ടിക്കെറ്റ് ബുക്ക് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. യൂറോപ്പിലെ മറ്റ് ഭാഗങ്ങളിലേക്കും ടൂർണമെന്റിന്റെ മത്സരങ്ങൾക്കായി അദ്ദേഹത്തിന് പോകേണ്ടതും ഉണ്ട്.
“ഗുഡ് മോർണിംഗ് മാം, എന്റെ പാസ്പോര്ട്ട് ആംസ്റ്റർഡാമിൽ വെച്ച് നഷ്ടപ്പെട്ട്. എനിക്ക് ടൂർണമെന്റിന്റെ ഭാഗമായി ഡെന്മാർക്ക് ഓപ്പൺ, ഫ്രെഞ്ച് ഓപ്പൺ, സാർലോക്സ് ഓപ്പൺ, ജർമനി എന്നിവടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടതുണ്ട്. ഈ വിഷയത്തിൽ ഞാൻ സഹായം അഭ്യർത്ഥിക്കുന്നു.” കശ്യപ് പറയുന്നു.
Good Morning Ma’am, I’ve lost my passport at Amsterdam last night . I have to travel to Denmark Open, French Open and Saarloux Open,Germany . My ticket for Denmark is on Sunday, 14th October .I request help in this matter . @SushmaSwaraj @Ra_THORe @himantabiswa @narendramodi
— Kashyap Parupalli (@parupallik) October 13, 2018
ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ട്വീറ്റിന് ബാഡ്മിന്റൺ ചാമ്പ്യനായ സിക്കി റെഡ്‌ഡി അടക്കമുള്ള പ്രമുഖർ അദ്ദേഹത്തിന് മറുപടി കൊടുത്തു. ഇന്ത്യൻ ബാഡ്മിന്റൺ സൂപ്പർതാരം സൈന നെഹ്‌വാളിന് വിവാഹം കഴിക്കാൻ പോകുന്നത് കശ്യപ് ആണ്.
Discussion about this post