രാജ്യത്തൊട്ടാകെയുള്ള വ്യക്തികൾ കാർവാ ചൗത്ത ആഘോഷങ്ങൾക്ക് വേണ്ടിയുള്ള തിരക്കിലാണ്. സ്ത്രീകൾ ആഘോഷിക്കുന്ന ഉത്സവം ആണിത്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ സ്ത്രീകൾ ഒരു ദിവസം വൃതം എടുക്കുകയും വൈകിട്ട് ചന്ദ്രൻ ഉദിച്ച ശേഷം മാത്രം ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഒരു ചടങ്ങാണ് ഇത്. ഭർത്താക്കന്മാരുടെ ദീർഘായുസ്സിനും ക്ഷേമത്തിനും വേണ്ടി ഉപവാസം അനുഷ്ഠിക്കുന്ന ചടങ്ങാണ് ഇത്.
മുൻ ബിഗ് ബോസ് 11 മത്സരാർത്ഥിയായ സപ്ന ചൗധരിയുടെ ഹരിൻവി എന്ന ഗാനമാണ് ഇപ്പോൾ വൈറൽ ആകുന്നത്. മേര ചന്ദ് എന്ന ഗാനത്തിൽ ഒരു പുതിയ വധുവിനെ പോലെയാണ് സപ്ന. അവളുടെ ഗാനത്തിലെ മുഖ ഭാവങ്ങളും ഏറെ പ്രശംസ പിടിച്ചു പറ്റുന്നു.
പരമ്പരാഗത വസ്ത്രത്തിൽ എത്തുന്നത് സപ്ന വളരെ മനോഹരമായി ആണ് ഗാനത്തിൽ കാണപ്പെടുന്നത്. അവളുടെ മുമ്പത്തെ വീഡിയോകളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ നിങ്ങൾക്ക് അവരുടെ ചടുല നൃത്തം കാണാൻ സാധിക്കില്ല. കാർവാ ചൗത് ആഘോഷങ്ങൾക്ക് യോജിച്ച ഒരു ഗാനമാണ് ഇത്. യൂട്യൂബിൽ ഒരു മില്യനിൽ അധികം ആൾക്കാർ ഗാനം കണ്ട കഴിഞ്ഞു.
Discussion about this post