ഇന്ത്യയിൽ സ്പോർട്സ് സംബന്ധമായ സിനിമകൾക്ക് വലിയ വരവേൽപ്പ് ആണ് ലഭിക്കാറുള്ളത്. ചക് ദേ ഇന്ത്യ മുതൽ ദങ്കൾ വരെ അതിനു ഉതാഹരണം ആണ്. തമിഴിലും പലപ്പോഴായി സ്പോർട്സ് സംബന്ധമായ ചിത്രങ്ങൾ പുറത്തിറങ്ങാറുണ്ട് . അവിടെ അതെല്ലാം വമ്പൻ ഹിറ്റ് ആണെന്നത് മറ്റൊരു പ്രത്യേകത ആണ്. ഇപ്പൊ ഒരു ക്രിക്കറ്റർ ആകാൻ കൊതിക്കുന്ന പെൺകുട്ടിയുടെ കഥ പറയുന്ന കനാ എന്ന ചിത്രവുമായി എത്തുകയാണ് നടനും ഗായകനുമായ അരുൺരാജാ കാമരാജ്. ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഒരു വനിത ഒരു ക്രിക്കറ്റെർ ആകാൻ എന്തൊക്കെ കടമ്പകൾ കടക്കണം എന്ന് പറയുകയാണ് ചിത്രം.
ശിവകാർത്തികേയൻ ആണ് ചിത്രം നിർമിക്കുന്നത്. അദ്ദേഹം ഈ ചിത്രത്തിൽ ഒരു വേഷം കൈകാര്യം ചെയ്യുന്നുമുണ്ട്. അരുൺരാജാ കാമരാജ് സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രവുമാണ് ഇത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മികച്ച പ്രതികരണം ആണ് ടീസറിന് ലഭിക്കുന്നത്.
Discussion about this post