ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതി ആയിരുന്ന എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനമാണ് ഇന്ന്. മിസ്സൈൽ മാൻ’ ഡോ. അബ്ദുൽ കലാമിന്റെ പാരമ്പര്യം എന്ന് വാഴ്ത്തപെടുന്ന ഒന്നാണ്. ജനങ്ങളുടെ രാഷ്‌ട്രപതി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ജന്മദിനത്തോടനുബന്ധിച്ച്, ഓരോ കോണിലും വ്യക്തികൾ അദ്ദേഹത്തിന്റെ പ്രചോദനം നൽകിയ വാക്കുകൾ ഓർമിപ്പിക്കുന്നു. മിസൈൽ മാൻ ഓഫ് ഇന്ത്യയെ ഓർക്കുന്ന ഹാഷ്ടാഗുകളാൽ ട്വിറ്റർ നിറഞ്ഞു നിൽക്കുകയാണ്. അദ്ദേഹത്തിന്റെ 87-ആം ജന്മദിനത്തോടനുബന്ധിച്ച ഏറ്റവും മനോഹരമായ ആദരം അദ്ദേഹത്തിന് നൽകിയത് മണൽ ആർട്ടിസ്റ്റ്, സുദർശൻ ആണ്.
https://twitter.com/sudarsansand/status/1051692041816629248
പട്നായിക് തന്റെ ട്വീറ്റിൽ ഇങ്ങനെ എഴുതി: “അന്തരിച്ച പ്രസിഡന്റ് ഭരത് രത്ന അബ്ദുൾ കലാം സാർ അങ്ങയുടെ 87-ാം ജന്മവാർഷികദിനത്തിൽ എന്റെ ആദരം ഞാൻ ഈ കലയിലൂടെ അറിയിക്കുന്നു.” ആ കലാസൃഷ്ടി മനോഹരം ആണ്. രാജ്യം മുഴുവൻ അതിനെ വാഴ്ത്തുകയാണ്.
Discussion about this post