കേരളത്തിലടക്കം വലിയ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍. തെന്നിന്ത്യയിലെ തെലുങ്കിലും തമിഴിലും നിറഞ്ഞ് നില്ക്കുന്ന നടി സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്.
ദിവസങ്ങളായി ഗ്ലാമറസ് ചിത്രങ്ങളാണ് കാജല്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത്. ആദ്യ ദിവസങ്ങളില്‍ ശരീരഭാഗങ്ങള്‍ ഓരോന്നായി പ്രദര്‍ശിപ്പിച്ച് കൊണ്ടുള്ള നടിയുടെ ഫോട്ടോകളും വന്നിരുന്നു. നടിക്ക് എന്തുപറ്റി എന്നായിരുന്നു ആരാധകരുടെ ചോദ്യം. എന്നാല്‍ ഗ്രിഡ് പോസ്റ്റ് എന്ന ഇന്‍സ്റ്റാഗ്രാമിലെ പരീക്ഷണം നടത്തുകയായിരുന്നു കാജല്‍. ഇത്തരത്തില്‍ പന്ത്രണ്ടോളം ചിത്രങ്ങള്‍ അവര്‍ പോസ്റ്റ് ചെയ്തു. ചിത്രങ്ങളുടെ സ്ഥാനങ്ങള്‍ കണക്കാക്കി പോസ്റ്റ് ചെയ്ത് വരുമ്പോള്‍ ഒരു പൂര്‍ണ ചിത്രമായി മാറിയതായി കാണാം. ഇതിന് പിന്നാലെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങളും കാജല്‍ പങ്കവച്ചു. എന്തായാലും കാജലിന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
https://www.instagram.com/p/Bxy8U5yHI7z/?utm_source=ig_web_button_share_sheet
https://www.instagram.com/p/Bxr9xmBnCqE/?utm_source=ig_web_button_share_sheet
https://www.instagram.com/p/BxR2HejHpzb/?utm_source=ig_web_button_share_sheet
Discussion about this post