റണ്ണർ ജസ്റ്റിൻ ഗ്യാല്ലേഗോസ് നൈക്കിയുമായി കരാർ ഒപ്പുവെയ്ക്കുന്ന സെറിബ്രൽ പാൾസി അസുഖം നേരിടുന്ന ആദ്യ അത്‌ലറ്റ് ആയി മാറി. തലച്ചോറിനെ ബാധിക്കുന്ന തളർവാതം ആണ് സെറിബ്രൽ പാൾസി. ഓറിഗോണിലെ ഒരു ജൂനിയർ അംഗവും സ്കൂൾ റണ്ണിങ് ക്ലബ്ബിലെ അംഗവുമാണ് ജസ്റ്റിൻ. വീഡിയോയിൽ ജോൺ ഡഗ്ലസ്, നൈക്കിൻറെ പ്രതിനിധിയായ അദ്ദേഹം ജസ്റ്റിന് സർപ്രൈസ് ആയി കരാർ നൽകുന്നു. അവന്റെ പ്രതികരണങ്ങൾ വാക്കുകളേക്കാൾ അപ്പുറമാണ്, കണ്ണീരോടെ മാത്രമേ നമ്മുക്ക് അത് കാണാൻ സാധിക്കു.
2018 ഏപ്രിലിൽ ഗ്യാല്ലേഗോസ് യൂഗിൻ ഹാഫ് മാരത്തണിൽ 2: 03.49 എന്ന സമയത്തിൽ പൂർത്തീകരിച്ചിരുന്നു. രണ്ടുമണിക്കൂറിനുള്ളിൽ ഹാഫ് മാരത്തോൺ ഫിനിഷ് ചെയ്യുക എന്നതാണ് അവന്റെ ആഗ്രഹം. സെപ്തംബറിൽ തന്റെ രണ്ടാമത്തെ ഹാഫ് മാരത്തോൺ അവൻ പൂർത്തിയാക്കി. കരാർ ഒപ്പിട്ട ശേഷം തനിക്ക് അതിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് അവൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഒരു സോഷ്യൽ മീഡിയാ പോസ്റ്റിൽ, തന്റെ ജീവിതത്തിലെ കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ തന്നെ സാഹായിച്ചതും തനിക്കൊപ്പം നിന്നതുമായ എല്ലാവർക്കും നന്ദി അറിയിച്ചു.
Discussion about this post