കുറ്റവാളികളെ അറസ്റ്റ് ചെയ്യാനായി ഓടിച്ചിട്ട് പിടിക്കുന്നത് പോലീസുകാർക്ക് ഒരു പുതുമയുള്ള കാര്യം അല്ല. എന്നാൽ ഒരു വൈറൽ വീഡിയോയിൽ, വാഷിങ്ടണിലെ ചെഹാലീസിൽ ഒരു ന്യായാധിപൻ കോടതി മുറിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന കുറ്റവാളികളെ തന്റെ ഗൗൺ വരെ ഊരികളഞ്ഞ് പിടിക്കാൻ ഓടുന്നത് കാണാൻ സാധിക്കും.
കയ്യിൽ വിലങ്ങുമായി നിന്നിരുന്ന കുറ്റവാളികൾ ഇരുവരും കോടതിമുറിയിൽ നിന്നു ഇറങ്ങി ഓടുകയായിരുന്നു. അതിനിടക്ക് ഒരാളുടെ ഷൂ ഊറി പോകുന്നും ഉണ്ട്. പക്ഷെ ഇതൊന്നും അവരെ ഓടുന്നതിൽ നിന്നും തടഞ്ഞില്ല. പക്ഷെ എല്ലാം വെള്ളത്തിൽ ആയി, കാരണം അങ്ങനെ വിട്ടു കൊടുക്കാൻ ജഡ്ജി തയ്യാർ ആയിരുന്നില്ല. അവര് ബിൽഡിങ്ങിൽ നിന്നും പുറത്തു കടക്കുന്നതിനു മുൻപ് തന്നെ ജഡ്ജി അവരെ പിടികൂടി.
https://youtu.be/71HI0ZDmPFY
22 വയസുകാരനായ ടാനർ ജേക്കബ്സൺ കോഡേയ് ഹോവാർഡ് (28) എന്നിവരാണ് കുറ്റവാളികൾ. ഇപ്പോൾ സോഷ്യൽ മീഡിയ ജഡ്ജിയെ പുകഴ്ത്തുകയാണ്.
Discussion about this post