ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ അരവിന്ദ സമേത വീര രാഘവയുടെ ട്രൈലര്‍ പുറത്തിറങ്ങി. തെലുങ്ക് ഹിറ്റ് മേക്കര്‍ ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന്റെ ട്രൈലറിന് ലഭിക്കുന്നത്.
പൂജ ഹെഡ്‌ഗേ ആണ് ചിത്ത്രിലെ നായിക. ജഗപതി ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. തമന്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പി.എസ് വിനോദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എസ് രാധാകൃഷ്ണയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജയ് ലവ് കുശ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം എന്‍ടിആര്‍ അഭിനയിക്കുന്ന ചിത്രമാണിത്.
Discussion about this post