ജോജുവിനെ നായകനാക്കി ജലം എന്ന ചിത്രത്തിന് ശേഷം എം പദ്മകുമാർ ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ജോസഫ്. വ്യത്യസ്തമായ ഒരു ലുക്കിൽ ആണ് അദ്ദേഹം ഈ ചിത്രത്തിൽ എത്തുന്നത്. ജോജു നായകൻ ആകുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഇതിന് ഉണ്ട്. ജോസഫ് ‘ എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് ജോജു എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആദ്യമേ ചർച്ച ആയിരുന്നു. പിന്നാലെ വന്ന ടീസറും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോൾ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ്. രഞ്ജിൻ രാജ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. ജോജുവും ബെനഡിക്ട് ഷൈനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ജോജു ജോര്‍ജ്ജിന് പുറമെ ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ജയിംസ് ഏലിയ, ഇര്‍ഷാദ്, അനില്‍ മുരളി, സാദിഖ്, ഷാജു ശ്രീധര്‍, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, ആത്മീയ, മാളവിക മേനോന്‍, ജാഫര്‍ ഇടുക്കി, ഇടവേള ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
https://youtu.be/VbqKbfI3n1E
തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഷാഫി കരീബ് ആണ്. ഛായാഗ്രഹണം മനേഷ് മാധവന്‍ ആണ് നിർവഹിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്.
Discussion about this post