റെസ്റ്റലിങ് ലോകത്തേക്ക് ജോൺ സിനയുടെ തിരിച്ചു വരവ് ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ . ബോബി ആഷ്‌ലിക്ക് ഒപ്പം ചേർന്ന് അദ്ദേഹം വിജയം കൈവരിക്കുകയും ചെയ്തു. പക്ഷെ ആൾക്കാരുടെ സംസാരവിഷയം സിനയുടെ ഹെയർ സ്റ്റൈൽ ആണ്.
👀 Lookin' good, @JohnCena! #WWESSD pic.twitter.com/n8p1WqqEg4
— WWE Universe (@WWEUniverse) October 6, 2018
ഒരുപാട് നാളുകൾക്ക് ശേഷം തന്റെ സിഗ്നേച്ചർ ഹെയർ സ്റ്റൈൽ ആയ ബസ്കട്ടിൽ നിന്നും വ്യത്യസ്തമായി തലയിൽ മുഴുവൻ മുടിയുമായി ആണ് അദ്ദേഹം എത്തിയത്. മത്സരത്തിന് ഇടക്ക് തന്റെ മുടി മുകളിലേക്ക് പൊക്കി വയ്ക്കുന്നതും ആരാധകരെ ആവേശത്തിൽ ആക്കിയിരിക്കുകയാണ്.
https://twitter.com/xiTzEvLz/status/1048514071946047488
ട്വിറ്റർ ഉപയോക്താക്കൾ ഇതിന്റെ ഒരു ജിഫ് ഉണ്ടാക്കി കഴിഞ്ഞു. മറ്റു ചിലർ ഇതിനു മാറ്റ് ഹെയർ സ്‌റ്റൈലുമായി താരതമ്യം ചെയ്യുന്നതിന്റെ തിരക്കിൽ ആണ്. റെസ്ലിങ് താരമായ ജെബിൽ മുതൽ കാർട്ടൂൺ താരമായ സിംപ്സൺ വരെ ഈ താരതമ്യത്തിൽ പെടുന്നു.
Good to see John Cena and his totally not a midlife crisis hair at Wwe super showdown #wwessd pic.twitter.com/thBSHglCJl
— Rome And Rains (@romeandrains) October 6, 2018
Discussion about this post