മലയാള സിനിമ നടൻ ജോജു ജോർജ് പുതിയ കാർ മിനികൂപ്പർ എസ് സ്വന്തമാക്കി.വാഹനത്തോട് ഇഷ്ടമുള്ള ഈ നടൻ നേരത്തെ മോളിവുഡിലെ ആദ്യത്തെ റാംഗ്ലർ സ്വന്തമാക്കിയിരുന്നു.ഇപ്പോഴിതാ മിനികൂപ്പർ എസ് സ്വന്തമാക്കിയിരിക്കുകയാണ്.ജോസഫ് എന്ന ചിത്രത്തിലൂടെ ജോജുവിന് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സ്വന്തമാക്കാൻ സാധിച്ചു.
ബ്രിട്ടീഷ് ഐതിഹാസിക ബ്രാൻഡായ മിനിയുടെ ഏറ്റവും പ്രശസ്ത മോഡലുകളിലൊന്നാണ് കൂപ്പർ എസ്.കൊച്ചിയിലെ പ്രീഓണർഷിപ്പ് ഷോപ്പായ ഹർമൻ മോട്ടർസിൽ നിന്നാണ് ജോജു വണ്ടി എടുത്തത്.മിനി കൂപ്പർ എസിന്റെ മൂന്ന് ഡോർ പെട്രോൾ പതിപ്പാണ് ജോജു സ്വന്തമാക്കിയത്.ഇതിന് മുൻപ് തന്നെ ഫോർഡ് എഡവറും വാങ്ങിയിരുന്നു.ഏകദേശം 30 ലക്ഷം രൂപയോളമാണ് മിനികൂപ്പർ എസിന്റെ ഷോറൂം വില.
Discussion about this post