ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി എന്ന ചിത്രം തീയേറ്ററുകളിൽ ചൂളം വിളിച്ചു മുന്നേറുകയാണ്. പുതുമുഖ താരം സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. സൈജു കുറുപ്പ്, സൂരജ്. അനീഷ് ഗോപാൽ, സുധീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ചിത്രത്തിലെ ജീവാംശമായി എന്ന ഗാനം ഇറങ്ങുന്നതിനു മുന്നേ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.
ഹരിനാരായണന്റെ വരികൾക്ക് കൈലാസ് മേനോൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീയ ഘോഷാലും ഹരിശങ്കറും ചേർന്നാണ്. ഇപ്പോൾ ചിത്രത്തിലെ ഗാനത്തിന്റെ ക്ലാസിക്കൽ ഡാൻസിനൊപ്പം ചാലിക്കുകയാണ് നർത്തകി അഞ്ജലി.
സമൂഹ മാധ്യമങ്ങളിലൂടെ ആ നൃത്തം വൈറലായിക്കഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ആ നൃത്തം കണ്ടിരിക്കുന്നത്. തീവണ്ടിയുടെ സംഗീത സംവിധായകനായ കൈലാസ് മേനോന്‍ നൃത്തം കണ്ട് ശേഷം എക്‌സലെന്റ് എന്നാണ് പ്രതികരിച്ചത്
Discussion about this post