മലയാളത്തിൽ വ്യത്യസ്തമായ സിനിമകൾ ചെയ്ത തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ജയസൂര്യ. എന്ന് വ്യത്യസ്ത വേഷങ്ങൾ ചെയ്തു അദ്ദേഹം ആരാധകരെ അമ്പരപ്പിക്കുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ ഡബ്‌സ്മാഷും ആയി വന്നിരിക്കുകയാണ് മകൻ അദ്വൈത്.
പ്രേതം 2 സെറ്റില്‍ സാനിയ ഇയ്യാപ്പനൊപ്പമാണ് ഡബ്മാഷുമായി അദ്വൈത് എത്തിയിരിക്കുന്നത്. അദ്വൈതിന്റെ സഹോദരി വേദ ഇവര്‍ക്ക് തൊട്ടടുത്തു ഇരിപ്പുണ്ട്. ഇതിനുമുൻപ് അദ്വൈത് താൻ തന്നെ സംവിധാനം ചെയ്ത ഷോർട്ട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്.
https://www.instagram.com/p/BoV6mRNgygu/?taken-by=_saniya_iyappan_
ചതിക്കാത്ത ചന്തു എന്ന സിനിമയില്‍ ജയസൂര്യ അവതരിപ്പിച്ച ചന്തു എന്ന കഥാപാത്രം കുട്ടികളോട് സംസാരിക്കുന്ന രംഗമാണ് പുനരാവിഷ്‌കരിച്ചിരിക്കുന്നത്. സാനിയ ഇയ്യാപ്പനാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മകൻ അച്ഛന് ഭീഷണിയാകുമോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
Discussion about this post